Sports

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസജയം, പെപ്രയുടെ ഗോളില്‍ മുംബൈയെ വീഴ്ത്തി

ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.

ഈ സീസണിലെ കേരളത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മാച്ച് കൂടിയായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.

മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഐഎസ്എല്ലില്‍ കേരളം പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന നിലയുണ്ടായിരുന്നു. ജംഷഡ്പൂരുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് കേരളത്തിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ ആദ്യ ആറില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാന്‍ സാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; ഡല്‍ഹി ചര്‍ച്ചകളുടെ അജണ്ട വ്യക്തമാക്കി കോണ്‍ഗ്രസ്

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

'എല്‍ഡിഎഫ് അവസാനിച്ചെന്ന് കരുതി സന്തോഷിക്കേണ്ട; ശക്തമായി തിരിച്ചുവരും'

മൈനസ് 27 ഡിഗ്രി തണുപ്പ്, കട്ടി കുറഞ്ഞ സല്‍വാര്‍ കമീസും ധരിച്ചുള്ള ഷൂട്ട്; മറ്റെല്ലാവരും പുതച്ച് നില്‍ക്കുന്നു; ഓര്‍മ പങ്കിട്ട് കജോള്‍

മുനമ്പം വഖഫ് ഭൂമി: ഉമീദ് പോര്‍ട്ടലില്‍ 'നിയമവിരുദ്ധമായി' ചേര്‍ത്ത വിവരങ്ങള്‍ നീക്കണം, കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT