നോഹ് സദൂയി എക്സ്
Sports

നിറഞ്ഞു കളിച്ച് സദൂയി, ഓൺ ​ഗോളിൽ കുരുങ്ങി! കലിം​ഗ പോരിലും ബ്ലാസ്റ്റേഴ്സിന് സമനില

ഐഎസ്എല്ലില്‍ ഒ‍ഡിഷ എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം 2-2ന് പിരിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില. ഒഡിഷ എഫ്സിക്കെതിരായ പോരാട്ടത്തിൽ 2-2നാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. കലിം​ഗ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ രണ്ട് ​ഗോളിനു മുന്നിൽ നിന്ന ശേഷം ബ്ലാസ്റ്റേഴ്സ് ലീഡ് കളയുകയായിരുന്നു.

21 മിനിറ്റിനിടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 18ാം മിനിറ്റിൽ നോഹ് സദോയിയും 21ാം മിനിറ്റിൽ ജീസസ് ജിമനെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലീഡൊരുക്കിയത്. എന്നാൽ 29ാം മിനിറ്റിൽ അലക്സാണ്ടർ കോയെഫിന്റെ സെൽഫ് ​ഗോൾ ടീമിന്റെ ലീഡ് കുറച്ചു. പിന്നാലെ 36ാം മിനിറ്റിൽ ഡീ​ഗോ മൗറീസിയോ ഒ‍ഡിഷയ്ക്ക് സമനില ​ഗോളും സമ്മാനിച്ചു. പിന്നീട് ഇരു ടീമുകൾക്കും വല ചലിപ്പിക്കാൻ സാധിച്ചില്ല. ഇരു പക്ഷവും കടുത്ത ആക്രമണമാണ് കളത്തിൽ നടപ്പാക്കിയത്.

18ാം മിനിറ്റിൽ സദൂയി ഇടതു വിങിൽ നിന്നു ബോക്സിലേക്ക് കുതിച്ചെത്തി താരം നടത്തിയ ഇടം കാൽ ആക്രമണമാണ് ആദ്യ ​ഗോളിൽ കലാശിച്ചത്. പന്ത് ബോക്സിന്റെ വലതു മൂലയിൽ പതിച്ചു. രണ്ടാം ​ഗോളിലേക്കും വഴി തുറന്നത് സദൂയി തന്നെ. ടീം അതിവേ​ഗ നീക്കത്തിലൂടെയാണ് ലീഡുയർത്തിയത്. സദൂയി നൽകിയ പാസിനെ ജിമെനസ് വലയുടെ മേൽക്കൂരയിലേക്ക് അടിച്ചു.

എന്നാൽ ഒഡിഷ അതിവേ​ഗം കളിയിലേക്ക് തിരിച്ചെത്തി. 29ാം മിനിറ്റിൽ കോർണർ തടുക്കാൻ ശ്രമിക്കുന്നതിനിടെ കൊയെഫിന്റെ ദേഹത്ത് തട്ടി ഓൺ ​ഗോളായി മാറി. പന്ത് കൊയെഫ് ബോക്സിൽ നിന്നു പുറത്തേക്ക് അടിച്ചു കളഞ്ഞെങ്കിലും റീപ്ലെയിൽ പന്ത് ​ഗോൾ ലൈൻ കടന്നതായി തെളിഞ്ഞു. 36ാം മിനിറ്റിൽ ബോക്സിനകത്തു നിന്നു അഹമ്മദ് ജഹു നൽകിയ പാസ് മൗറീഷ്യോ അനായാസം വലയിലാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം