ഐപിഎല്‍ കിരീടം ട്വിറ്റര്‍
Sports

ഐഎസ്എല്‍ ഫൈനല്‍ മെയ് 4ന്; മത്സര ക്രമം അറിയാം

പോയിന്‍റ് പട്ടികയില്‍ 1, 2 സ്ഥാനത്തുള്ളവര്‍ നേരിട്ട് സെമിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍, പ്ലേ ഓഫ് മത്സര ക്രമം പുറത്തിറക്കി. മെയ് നാലിനാണ് ഫൈനല്‍ പോരാട്ടം.

നോക്കൗട്ട് പോരാട്ടങ്ങള്‍ ഈ മാസം 19നും 20നും. സെമി ഫൈനല്‍ ഒന്നാം പാദം 23, 24 തീയതികളില്‍. രണ്ടാം പാദം 28, 29 തീയതികളില്‍.

ലീഗ് പോയിന്റ് പട്ടികയിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ നേരിട്ട് സെമിയിലേക്ക് യോഗ്യത സ്വന്തമാക്കും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്ക് നാല് ടീമുകള്‍ തമ്മിലാണ് മത്സരം. ഈ ടീമുകളുടെ ഒറ്റ പാദത്തിലുള്ള നോക്കൗട്ട് പോരാട്ടമാണ് ഈ മാസം 19, 20 തീയതികളില്‍. ഈ മത്സരത്തിലെ വിജയികളായ രണ്ട് ടീമുകളാണ് സെമിയിലെ ശേഷിക്കുന്ന സ്ഥാനത്ത് എത്തുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ മുംബൈ സിറ്റി ഒന്നാം സ്ഥാനത്തും മോഹന്‍ ബഗാന്‍ രണ്ടാമതും നില്‍ക്കുന്നു. ഈ രണ്ട് ടീമുകള്‍ക്കുമാണ് നിലവില്‍ നേരിട്ട് സെമി യോഗ്യതയ്ക്ക് സാധ്യത കൂടുതലുള്ളത്. എഫ്‌സി ഗോവ, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി ടീമുകളാണ് നോക്കൗട്ട് സാധ്യതയിലുള്ള നാല് ടീമുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT