ആദ്യ ഐഎസ്എല്‍ ഗോള്‍ ആഘോഷിച്ച് മുഹമ്മദ് അയ്മാന്‍ ട്വിറ്റര്‍
Sports

തോറ്റ്, തോറ്റ് ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയ വഴിയില്‍

ഹൈദരാബാദിനെ 1-3നു തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഒടുവില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ലീഗ് പോരില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊമ്പന്‍മാര്‍ തുടര്‍ തോല്‍വിക്ക് വിരാമമിട്ടു. ഈ ജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇനി പ്ലേ ഓഫ് പോരാട്ടത്തിന്.

ഹൈദരാബാദിനെതിരെ ഒന്നാം പകുതിയില്‍ ഒരു ഗോളും രണ്ടാം പകുതിയില്‍ രണ്ട് ഗോളും വലയിലിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം ഉറപ്പിച്ചത്. മുഹമ്മദ് അയ്മാന്‍, ഡെയ്‌സുകെ സകായ്, നിഹാല്‍ സുധീഷ് എന്നിവരാണ് ടീമിനായി വല ചലിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

34ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. സൗരവ് നല്‍കിയ ക്രോസില്‍ നിന്നു മുഹമ്മദ് അയ്മാന്‍ ഹെഡ്ഡറിലൂടെ വല ചലിപ്പിക്കുകയായിരുന്നു. താരത്തിന്റെ ആദ്യ ഐഎസ്എല്‍ ഗോളാണിത്.

51ാം മിനിറ്റില്‍ ഡെയ്‌സുകി സകായ് ലീഡ് ഇരട്ടിയാക്കി. ഈ ഗോളിനു അവസരം തുറന്നത് സൗരവ് തന്നെ.

പിന്നീട് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷാണ് അവസാന ഗോള്‍ വലയിലാക്കിയത്. ക്ലബിനായുള്ള തന്റെ ആദ്യ ഐഎസ്എല്‍ ഗോളാണ് താരവും നേടിയത്. ആദ്യ ഗോള്‍ നേടിയ ഐമാനാണ് ഈ അവസാന ഗോളിനു വഴിയൊരുക്കിയത്. ജാവോ വിക്ടര്‍ 88ാം മിനിറ്റില്‍ ഹൈദരാബാദിനു ആശ്വാസ ഗോള്‍ സമ്മാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT