ISL Season Begins February 14 with Blasters vs Mohun Bagan  @KeralaBlasters
Sports

ഐഎസ്എൽ: ആദ്യ മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും തമ്മിൽ; മത്സരക്രമം ഉടൻ പുറത്ത്

മത്സരം കൊൽക്കത്തയിൽ ആയിരിക്കും നടക്കുക. മത്സരക്രമം ഉടൻ തന്നെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പുറത്ത് വിടും.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നു. ഫെബ്രുവരി 14 ന് തന്നെ ആദ്യ മത്സരം നടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും. മത്സരം കൊൽക്കത്തയിൽ ആയിരിക്കും നടക്കുക. മത്സരക്രമം ഉടൻ തന്നെ ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പുറത്ത് വിടും.

അന്ന് തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ എഫ് സി ഗോവ ഇന്റർ കാശിയെ നേരിടും. ഈ മത്സരം ഫറ്റോർഡയിൽ ആകും നടക്കുക. കോഴിക്കോട് സ്റ്റേഡിയത്തിന്റെ പണി നടക്കുന്നതിനാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ ആരംഭിക്കാൻ 10 ദിവസം കൂടി സമയം എ ഐ എഫ് എഫ് അനുവദിച്ചിട്ടുണ്ട്. ടീമിന്റെ പരിശീലനം പുതിയ പരിശീലന ഗ്രൗണ്ടിൽ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പരിമിതികളിൽ നിന്ന് കൊണ്ടാണ് ഇത്തവണത്തെ സീസൺ എ ഐ എഫ് എഫ് സംഘടിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വലിയൊരു വരുമാനം ക്ലബ്ബുകൾക്ക് ഇത്തവണ ലഭിക്കില്ല. വരുമാനം ലഭിക്കാത്തത് കൊണ്ട് തന്നെ പല ക്ലബ്ബുകളും ഹോം ഗ്രൗണ്ടുകൾ മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തുന്നുണ്ട്. ഏറ്റവും കുറഞ്ഞ ചെലവിൽ മത്സരം നടത്താനാണ് ക്ലബ്ബുകളുടെ ആലോചന. ഇത് അനുസരിച്ചാകും എ ഐ എഫ് എഫ് മത്സര ക്രമം പുറത്തിറക്കുക.

Sports news: Indian Super League to Kick Off on February 14 with Kerala Blasters vs Mohun Bagan Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് സഹിക്കാനാവുന്നില്ല; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

ഐപിഎൽ വേദി എവിടെ?, നിലപാടറിയിക്കണമെന്ന് രാജസ്ഥാൻ, ബെംഗളൂരു ക്ലബ്ബുകളോട് ബി സി സി ഐ

89,910 രൂപ മുതല്‍ വില; പുതിയ പള്‍സര്‍ 125 വിപണിയില്‍, അറിയാം ഫീച്ചറുകള്‍

സുപ്രീം കോടതിയിൽ ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ, നിയമ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT