ബ്ലാസ്റ്റേഴ്സ്- ഒഡിഷ പോരാട്ടം, കലൂർ സ്റ്റേഡിയം എക്സ്
Sports

ഐഎസ്എൽ ടിക്കറ്റുകൾക്ക് 10 ശതമാനം വിനോദ നികുതി വേണം; ബ്ലാസ്റ്റേഴ്സിന് നോട്ടീസ് അയച്ച് കോർപറേഷൻ

വിറ്റുപോയ ടിക്കറ്റുകളുടെ കണക്ക് ​ഹാജരാക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾക്കു വിൽക്കുന്ന ടിക്കറ്റുകൾക്ക് 10 ശതമാനം വിനോദ നികുതി നൽകണമെന്നു ആവശ്യപ്പെട്ട് കൊച്ചി കോർപറേഷൻ കേരള ബ്ലാസ്റ്റേഴ്സിനു നോട്ടീസ് അയച്ചു. ഇന്നലെ ബ്ലാസ്റ്റേഴ്സ്- ഒഡിഷ പോരാട്ടം നടക്കുന്നതിനു മുൻപാണ് നോട്ടീസ് നൽകിയത്.

ഇന്നലെ തന്നെ കോർപറേഷനിൽ ഹാജരായി വിറ്റുപോയ ടിക്കറ്റുകളുടെ കണക്ക് ​ഹാജരാക്കണമെന്നും നടക്കാൻ പോകുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നും കോർപറേഷൻ റവന്യു ഓഫീസർ നോട്ടീസിൽ നിർദ്ദേശിച്ചിരുന്നു. വിവരങ്ങൾ നൽകിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

ടിക്കറ്റ് വച്ചും ഓൺലൈൻ ബുക്കിങ് മുഖേനയും നടക്കുന്ന വിനോദ പരിപാടികൾക്കു 10 ശതമാനം വിനോ​ദ നികുതി ഈടാക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ആദ്യം പ്രത്യേക ഉത്തരവിലൂടെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ജനുവരി മുതൽ ഏപ്രിൽ വരെ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരങ്ങളുടെ സമയക്രമം കേരള ബ്ലാസ്റ്റേഴ്സ് കോർപറേഷനെ അറിയിച്ചിരുന്നു. ഇതിനു മറുപടിയായാണ് നോട്ടീസ് അയച്ചത്. മാർച്ച് വരെ 5 മത്സരങ്ങളാണ് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്.

കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തെ തുടർന്നു കോർപറേഷനെതിരെ വിമർശനമുയർന്നിരുന്നു. ഇതുകൂടി പരി​ഗണിച്ചാണ് സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT