ഫോട്ടോ: ട്വിറ്റർ 
Sports

അത് പാനിക് അറ്റാക്ക് ആയിരുന്നു, എന്നാല്‍ ഞാന്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി: സിമോണ ഹാലെപ്പ്‌

രണ്ടാം റൗണ്ടിലെ മത്സരത്തിന് ഇടയില്‍ ഹാലെപ്പ് ഡോക്ടറുടെ സഹായം തേടിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ചൈനീസ് കൗമാര താരത്തിന് മുന്‍പിലാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ്പ് മുട്ടുമടക്കിയത്. ഈ സമയം കോര്‍ട്ടില്‍ താന്‍ നേരിട്ടത് പാനിക് അറ്റാക്ക് ആയിരുന്നു എന്നാണ് മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ പറയുന്നത്. 

രണ്ടാം റൗണ്ടിലെ മത്സരത്തിന് ഇടയില്‍ ഹാലെപ്പ് ഡോക്ടറുടെ സഹായം തേടിയിരുന്നു. ചൈനീസ് താരം ഷാങ് ഷിന്‍വെന്നിന് എതിരെ മൂന്നാം സെറ്റ് കളിക്കുമ്പോഴാണ് സിമോണ ഹാലെപ്പിന് പാനിക് അറ്റാക്ക് ഉണ്ടായത്. 

അതൊരു പാനിക് അറ്റാക്ക് ആയിരുന്നു. എങ്ങനെ അത് നേരിടണം എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം അടുത്തൊന്നും ഇങ്ങനെ വന്നിട്ടില്ല. എന്തുകൊണ്ട് ഇപ്പോള്‍ വന്നു എന്നും എനിക്ക് അറിയില്ല. കാരണം കളിയില്‍ ഞാന്‍ ലീഗ് ചെയ്യുകയായിരുന്നു. നന്നായി കളിക്കുകയായിരുന്നു, ചൈനീസ് താരത്തോട് 6-2,2-6,1-6 എന്ന സ്‌കോറിന് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സിമോണ ഹാലെപ്പ് പറഞ്ഞു. 

എനിക്ക് ശ്രദ്ധ കൊടുക്കാന്‍ പറ്റിയില്ല. മത്സര ശേഷവും പ്രയാസമായിരുന്നു. എന്നാലിപ്പോള്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഈ എപ്പിസോഡില്‍ നിന്ന് എനിക്ക് പഠിക്കാനുണ്ട്. അപകടകരമായത് എന്നൊന്നില്ല, എന്റെ അഭിപ്രായത്തില്‍ സിമോണ ഹാലപ്പ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

അംബാനിയെ മറികടന്ന് അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

മധുരത്തിനോടുള്ള കൊതി കുറയ്ക്കാം

'ജാലവിദ്യക്കാരന്‍ ഒടുവില്‍ പിടിക്കപ്പെട്ടു; നിങ്ങളല്ല രാജ്യം, സൈന്യമെന്നാല്‍ ബിജെപിയല്ല'; രാഹുല്‍ മാപ്പുപറയണമെന്ന് രാജ്‌നാഥ് സിങ്

ചിക്കുൻ​ഗുനിയയിൽ നിന്നും രക്ഷപ്പെടാം

SCROLL FOR NEXT