ഫോട്ടോ: ട്വിറ്റർ 
Sports

ഇറ്റലിക്ക് ഖത്തറിലേക്ക് ടിക്കറ്റ് ആയില്ല, ഇനി പ്ലേഓഫ് കളിക്കണം; 10-0ന് ജയം പിടിച്ച് ഇംഗ്ലണ്ടിന്റെ വരവ് 

ബള്‍ഗേറിയയെ 4-0ന് തോല്‍പ്പിച്ച് ഗ്രൂപ്പ് സിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒന്നാം സ്ഥാനം പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഖത്തര്‍ ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റ് ഉറപ്പിക്കാനാവാതെ യൂറോ കപ്പ് ചാമ്പ്യന്മാര്‍. നോര്‍ത്തേന്‍ അയര്‍ലാന്‍ഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. ബള്‍ഗേറിയയെ 4-0ന് തോല്‍പ്പിച്ച് ഗ്രൂപ്പ് സിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒന്നാം സ്ഥാനം പിടിച്ചു. 

ഖത്തര്‍, ജര്‍മനി, ഡെന്‍മാര്‍ക്ക്, ബ്രസീല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്‌പെയിന്‍, സെര്‍ബിയ, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലാന്‍ഡ്  എന്നീ ടീമുകളാണ് ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് കഴിഞ്ഞവര്‍. ലോകകപ്പ് സ്‌പോട്ടിനായി പ്ലേഓഫിലേക്ക് പോകുമ്പോള്‍ നല്ല ഓര്‍മകള്‍ അല്ല ഇറ്റലിക്ക് മുന്‍പിലുള്ളത്. 2018 ലോകകപ്പില്‍ സ്വീഡനോട് രണ്ട് പാദത്തിലും തോറ്റാണ് അവര്‍ പുറത്തായത്. 

സാന്‍ മറിനോയെ 10-0ന് തകര്‍ത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യത നേടിയത്. നാല് വട്ടം ഹാരി കെയ്ന്‍ വല കുലുക്കിയപ്പോള്‍ തങ്ങളുടെ ഏറ്റവും വലിയ മാര്‍ജിനിലെ ജയമാണ് ഇംഗ്ലണ്ട് ഇവിടെ നേടിയത്. പ്ലേഓഫ് കളിച്ച് മൂന്ന് ടീമുകളാണ് ലോകകപ്പിലേക്ക് എത്തുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT