വിരാട് കോഹ്‌ലി, രോഹിത് ശര്‍മ/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

'പരമ്പര ജയിക്കാന്‍ മെനഞ്ഞ തന്ത്രം മാത്രമല്ല'; ടി20യില്‍ പുതിയ ഓപ്പണിങ് സഖ്യമെന്ന സൂചന നല്‍കി വിരാട് കോഹ്‌ലി

'നമ്മുടെ ഏറ്റവും മികച്ച രണ്ട് കളിക്കാര്‍ക്ക് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ ലഭിക്കുക എന്നതാണ് കാര്യം'

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പരമ്പര ജയം ലക്ഷ്യമിട്ട് വരുത്തിയ മാറ്റം മാത്രമായിരുന്നില്ല ഓപ്പണിങ്ങിലേക്കുള്ള സ്ഥാനക്കയറ്റം എന്നതിന്റെ സൂചന നല്‍കി വിരാട് കോഹ്‌ലി. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ഇറങ്ങുന്നത് ഇഷ്ടപ്പെടുന്നതായി കോഹ്‌ലി പറഞ്ഞു. 

പാര്‍ട്ണര്‍ഷിപ്പ് കണ്ടെത്താനാവുകയും രണ്ട് പേരും നിലയുറപ്പിക്കുകയും ചെയ്ത് കഴിഞ്ഞാല്‍ ഞങ്ങളിലൊരാള്‍ക്ക് എതിരാളികള്‍ക്ക് മേല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാനും, മറ്റൊരാള്‍ക്ക് ആത്മവിശ്വാസത്തോടെ വിക്കറ്റ് സൂക്ഷിക്കാനുമാവും. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനാവും. ഇത് തുടരാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോം ലോകകപ്പിലേക്കും തുടരും, കോഹ് ലി വ്യക്തമാക്കി. 

ഐപിഎല്ലിലും ഞാന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ പോവുകയാണ്. പല പൊസിഷനുകളില്‍ ഞാന്‍ നേരത്തെ ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ ശക്തമായ മധ്യനിര ഞങ്ങള്‍ക്കുണ്ട് എന്നാണ് തോന്നുന്നത്. നമ്മുടെ ഏറ്റവും മികച്ച രണ്ട് കളിക്കാര്‍ക്ക് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ ലഭിക്കുക എന്നതാണ് കാര്യം....

ഇന്ന് രോഹിത്തും ഞാനും ഞങ്ങളുടെ ലക്ഷ്യത്തെ പോസിറ്റീവായാണ് സമീപിച്ചത്. പരസ്പരം വിശ്വസിക്കാനാവുമെന്ന് ഞങ്ങള്‍ക്കറിയാം. ഒരാള്‍ ആക്രമിച്ച് കളിക്കുമ്പോള്‍ മറ്റേയാള്‍ പിന്നിലേക്ക് മാറി. ഇന്ന് കണ്ടത് ക്ലാസിക് രോഹിത്തിനെയാണ്, മൂന്നാമത് എത്തിയ സൂര്യ കളിയെ മറ്റൊരു നിലയിലേക്ക് എത്തിച്ചു. പിന്നാലെ ഹര്‍ദിക്ക് ഫിനിഷ് ചെയ്ത്, പരമ്പര ജയത്തിന് പിന്നാലെ കോഹ് ലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

SCROLL FOR NEXT