ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം 
Sports

'ഇത് സങ്കടപ്പെടുത്തുന്നു', ഐപിഎല്ലിനായി കളിക്കാരെ വിട്ട സൗത്ത് ആഫ്രിക്കയെ വിമര്‍ശിച്ച് അഫ്രീദി

ടി20 ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിനെ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നതാണെന്ന് അഫ്രീദി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് ഇടയില്‍ കളിക്കാരെ ഐപിഎല്ലിനായി വിട്ട സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ടി20 ലീഗുകള്‍ രാജ്യാന്തര ക്രിക്കറ്റിനെ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നതാണെന്ന് അഫ്രീദി പറഞ്ഞു. 

ഒരു പരമ്പരയുടെ മധ്യത്തില്‍ വെച്ച് കളിക്കാരെ ഐപിഎല്ലിനായി വിട്ട ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ നടപടി അമ്പരപ്പിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിനെ ടി20 ലീഗുകള്‍ സ്വാധീനിക്കുന്നത് സങ്കടപ്പെടുത്തുന്നു. ചില പുനര്‍വിചിന്തനങ്ങള്‍ നടത്തേണ്ടതുണ്ട്, അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് പാകിസ്ഥാന്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് അഫ്രീദിയുടെ വിമര്‍ശനം. പരമ്പര വിജയിയെ നിര്‍ണയിച്ച അവസാന ഏകദിനത്തില്‍ സൗത്ത് ആഫ്രിക്ക തോല്‍വിയിലേക്ക് വീണപ്പോള്‍ ഡികോക്ക്, റബാഡ, നോര്‍ജെ എന്നിവര്‍ സൗത്ത് ആഫ്രിക്കന്‍ നിരയിലുണ്ടായില്ല. 

അവസാന ഏകദിനത്തില്‍ 28 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഫഖര്‍ സമന്റെ സെഞ്ചുറിയുടേയും ബാബര്‍ അസമിന്റെ 94 റണ്‍സിന്റേയും ബലത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുന്‍പില്‍ വെച്ചത് 320 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 292 റണ്‍സിന് ഓള്‍ഔട്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; ഇടതുസര്‍ക്കാര്‍ ഭരിക്കുന്നിടത്ത് വികസനമില്ല'

സൃഷ്ടിപരമായ ചിന്തകൾ ഉയരും; അസുഖങ്ങൾ പിടിപെടാൻ സാധ്യത

ദാമ്പത്യത്തിൽ തർക്കങ്ങൾ; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ എന്നറിയാം

രാജ്യം ഇന്ന് പണിമുടക്കുന്നു, കേരളം നിശ്ചലമാകും

11ലധികം ഭാഷകളില്‍ സേവനം ; അറിയാം 'തൊഴിൽ സുരക്ഷ' മൊബൈൽ ആപ്പിന്റെ പ്രത്യേകതകള്‍

SCROLL FOR NEXT