ഫോട്ടോ: ബിസിസിഐ 
Sports

സെലക്ടര്‍മാരുടെ ജോലിയാണ്, അതൊന്നും സംസാരിക്കാനുള്ള സ്ഥലവും സമയവുമല്ല ഇത്: രാഹുല്‍ ദ്രാവിഡ്‌

സെലക്ടര്‍മാരുടെ റോളാണ് അത് എന്ന് പറഞ്ഞായിരുന്നു ദ്രാവിഡ് വിഷയത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ വിസമ്മതിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ഏകദിന ക്യാപ്റ്റന്‍സി മാറ്റത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സെലക്ടര്‍മാരുടെ റോളാണ് അത് എന്ന് പറഞ്ഞായിരുന്നു ദ്രാവിഡ് വിഷയത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ വിസമ്മതിച്ചത്. 

ഞാന്‍ അവിടെ സംസാരിച്ചതും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പറയാനുള്ള സമയവും സന്ദര്‍ഭവും ഇതല്ല എന്നാണ് ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്‍പായുള്ള പ്രസ് കോണ്‍ഫറന്‍സില്‍ ദ്രാവിഡ് പറഞ്ഞത്. 

ഏകദിന ക്യാപ്റ്റന്‍സി മാറ്റത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാടും സെലക്ടര്‍മാര്‍ പരിഗണിച്ചിട്ടുണ്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകദിന ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട അലയൊലികള്‍ക്കിടയിലാണ് ഇന്ത്യന്‍ സംഘം സൗത്ത് ആഫ്രിക്കയിലേക്ക് പറന്നത്. എന്നാല്‍ പുറത്തെ വിവാദങ്ങള്‍ ടീമിനെ ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന നിമിഷങ്ങളാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനുകളില്‍ നിന്ന് പുറത്തു വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍