Shreyas Iyer  X/ @BCCI
Sports

ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍; സെഞ്ച്വറി കരുത്തില്‍ ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില്‍ ഇഷാന്‍ ഒന്നാമത്

ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് ഫര്‍ഹാന്‍ കരിയറിലെ ഏറ്റവും മികച്ച റേറ്റിങിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ദുബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഐസിസിയുടെ ടി20 പട്ടികയില്‍ നാലാം സ്ഥാനത്തെത്തി ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍. ആദ്യമായാണ് താരം ആദ്യ അഞ്ചില്‍ ഇടംപിടിക്കുന്നത്. വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യമത്സരത്തില്‍ ശ്രേയസ് സെഞ്ച്വറി നേടിയിരുന്നു.

ആദ്യനാലില്‍ മൂന്നും ഇന്ത്യക്കാരാണ്. ഇഷാന്‍ കിഷന്‍ ഒന്നാമതും രണ്ടാമത് അഭിഷേക് ശര്‍മയുമാണ്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫര്‍ഹാനാണ് മൂന്നാമത്. ആദ്യപത്തില്‍ ഇടംപിടിച്ച ഒരേ ഒരു പാക് താരവും ഫര്‍ഹാനാണ്. ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് ഫര്‍ഹാന്‍ കരിയറിലെ ഏറ്റവും മികച്ച റേറ്റിങിലെത്തിയത്. പട്ടികയില്‍ ഒന്‍പതാമതായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയുമാണ്. ആദ്യപത്തില്‍ ഒരു ഓസിസ് താരം പോലും ഇടംപിടിച്ചില്ല.

ഇംഗ്ലണ്ട് താരങ്ങളായ ഹാരി ബ്രൂക്ക് അഞ്ചാമത് ജോഷ് ബട്‌ലര്‍ ആറാമതും ഫില്‍ സാള്‍ട്ട് എട്ടാമതുമാണ്. ഏഴാമത് ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രവിസും പത്താമത് ശ്രീലങ്കയുടെ പത്തും നിസങ്കയുമാണ്. മെന്‍ഡിസ്, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങള്‍ നില മെച്ചപ്പെടുത്തി. സഞ്ജു നാല് റാങ്ക് ഉയര്‍ന്ന് 27ാം സ്ഥാനത്ത് ആണ്.

Iyer moves up three places to career-high 4th in ICC T20I rankings .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്‌യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, അഞ്ചു വേരിയന്റുകള്‍; ടൊയോട്ട ഗ്ലാന്‍സ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍, പ്രാരംഭ വില 6.99 ലക്ഷം രൂപ