ജനന-മരണ രജിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ മാറ്റം; ലിംഗവിവരത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവും ഉള്‍പ്പെടുത്തി

ചുരുക്കെഴുത്തുകളോ ഇനീഷ്യലുകളോ ഉപയോഗിക്കാന്‍ പാടില്ല
birth death registration rules
Birth and Death Registration Rules Changed; New Fees and GuidelinesAI Generated Image
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷന്‍ നടപടികളില്‍ മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍. രജിസ്‌ട്രേഷന്‍ രേഖകളില്‍ പേര്, ലിംഗം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് പുതിയ ഭേദഗതി. ലിംഗവിവരങ്ങളുടെ പട്ടികയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസിലും വര്‍ധന വരുത്തിയിട്ടുണ്ട്.

പേര് രേഖപ്പെടുത്തുമ്പോള്‍ ഫസ്റ്റ് നെയിം, മിഡില്‍ നെയിം, ലാസ്റ്റ് നെയിം എന്നിങ്ങനെ പൂര്‍ണമായി രേഖപ്പെടുത്തണം. ചുരുക്കെഴുത്തുകളോ ഇനീഷ്യലുകളോ ഉപയോഗിക്കാന്‍ പാടില്ല. 2023ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.

പേര് ചേര്‍ക്കാതെ ജനനം രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളില്‍ 15 വര്‍ഷത്തിനുശേഷം പേര് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മറ്റൊരു പ്രധാന മാറ്റം. ഇതിനായി ഈ വര്‍ഷം ജൂലൈ 13 വരെ സമയം അനുവദിച്ചിരുന്നു. സമയപരിധി അവസാനിച്ചതോടെ ഇത്തരം കേസുകളില്‍ ഇനി പേര് ചേര്‍ക്കാന്‍ സാധിക്കില്ല.

കുട്ടികളെ ദത്തെടുക്കുന്ന നടപടികളും പുതിയ ചട്ടപ്രകാരം പ്രത്യേക ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഫോം നമ്പര്‍ ഒന്നാണ് ഉപയോഗിക്കേണ്ടത്. ജനന-മരണ രജിസ്‌ട്രേഷന്‍ വൈകുന്ന സാഹചര്യത്തില്‍ ഈടാക്കുന്ന ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. 21 മുതല്‍ 30 ദിവസം വരെയുള്ള കാലതാമസത്തിന് 20 രൂപയാണ് ഇനി നല്‍കേണ്ടത്. നേരത്തേ ഇത് രണ്ട് രൂപയായിരുന്നു.

30 ദിവസത്തിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 50 രൂപ ഫീസ് നല്‍കണം. ഇതിനായി ജില്ലാ രജിസ്ട്രാറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതി ആവശ്യമാണ്. ഒരു വര്‍ഷം കഴിഞ്ഞാണ് രജിസ്‌ട്രേഷന്‍ നടത്തുന്നതെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെയോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെയോ അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയോ ഉത്തരവ് വേണം.

മരണകാരണം രേഖപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റില്‍ മുന്‍കാല രോഗവിവരങ്ങളും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും പുതിയ ചട്ടത്തിലുണ്ട്.

birth death registration rules
ഔദ്യോഗിക രേഖകളിൽ 'ദത്തെടുക്കപ്പെട്ട മകൾ/മകൻ' എന്ന് ചേർക്കരുത്; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി
birth death registration rules
കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം
birth death registration rules
സൗജന്യമായി ആധാർ പുതുക്കാം; മൊബൈൽ നമ്പറും ഇ-മെയിലും മാറ്റണോ?
Summary

Kerala Revises Birth and Death Registration Rules; Transgender Category Added to Gender Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER