രവീന്ദ്ര ജഡേജയും ധോണിയും/ചിത്രം: പിടിഐ 
Sports

ധോണി വീണ്ടും നായകന്‍; രവീന്ദ്ര ജഡേജ ചെന്നൈ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞു. നാളെ ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ വീണ്ടും എം എസ് ധോണി ടീമിനെ നയിക്കും.

സീസണില്‍ ഇതുവരെയുള്ള എട്ടുമത്സരങ്ങളില്‍ രവീന്ദ്ര ജഡേജയുടെ നായകത്വത്തില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയിക്കാനായത്. തുടര്‍ന്ന് നായകസ്ഥാനം ഏറ്റെടുക്കാന്‍ ജഡേജ ധോണിയോട് അഭ്യര്‍ഥിച്ചതായാണ് ഫ്രാഞ്ചൈസി അറിയിച്ചത്. 

മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജഡേജ ആഗ്രഹിക്കുന്നത്. ചെന്നൈയുടെ നായക സ്ഥാനം വീണ്ടും ഏറ്റെടുക്കാന്‍ ധോണി തയ്യാറായതായി സിഎസ്‌കെ അറിയിച്ചു. 

കഴിഞ്ഞ തവണത്തെ ജേതാക്കളായ ചെന്നൈ നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മുന്നോട്ടുപോകാന്‍ കഴിയുമോ എന്ന സംശയത്തിലാണ് ടീം. കൂടാതെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ജഡേജയ്ക്ക് ഇതുവരെ ഫോം കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. എട്ടുമത്സരങ്ങളില്‍ നിന്ന് 112 റണ്‍സ് മാത്രമാണ് ജഡേജയ്ക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം