രവീന്ദ്ര ജഡേജ/ പിടിഐ 
Sports

'ഫാൻസിന് ധോനിയെ മതി, ഞാൻ വേ​ഗം പുറത്താകണമെന്ന് അവർ ആ​ഗ്രഹിക്കും'- ജഡേജ

ചെന്നൈ വിജയത്തിന് ശേഷം മുൻ താരം മുരളി കാർത്തികിന്റെ ചോദ്യത്തിനായിരുന്നു ജഡേജയുടെ ഈ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നിർണായക താരമാണ് രവീന്ദ്ര ജഡേജ. ബാറ്റിങും ബൗളിങും ഫീൽഡിങും സമാസമം ചേർന്നു നിൽക്കുന്ന താരം ശ്രദ്ധേയമായൊരു അഭിപ്രായം പങ്കിട്ടു. ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിൽ ജ‍ഡേജയാണ് മാൻ ഓഫ് ദി മാച്ച്. മത്സര ശേഷമാണ് അൽപ്പം വിചിത്രമെന്ന് തോന്നിക്കുന്ന കാര്യം ജഡേജ പറഞ്ഞത്. 

ചെന്നൈ ടീമിനു വേണ്ടി നേരത്തെ ബാറ്റിങിന് ഇറങ്ങാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. അതിന്റെ കാരണമാണ് വിചിത്രം. നേരത്തെ ബാറ്റിങിന് ഇറങ്ങിൽ താൻ പെട്ടെന്ന് പുറത്താകണമെന്ന് സ്വന്തം ആരാധകർ തന്നെ ആ​ഗ്രഹിക്കുമെന്ന് ജഡേജ പറയുന്നു. നേരത്തെ ഇറങ്ങുമ്പോൾ തനിക്ക് ശേഷമായിരിക്കും ധോനി വരിക. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാനാണ് ആരാധകർക്ക് താത്പര്യം. അതുകൊണ്ടു തന്നെ താൻ പുറത്താകണമന്ന് അവർ ആ​ഗ്രഹിക്കും.

'മഹിഭായ് ചാന്റുകൾ ഞാൻ ​എല്ലായ്പ്പോഴും കേൾക്കുന്നതാണ്. ഞാൻ നേരത്തെ ബാറ്റിങിന് എത്തിയാൽ ഉടൻ തന്നെ പുറത്താകണമെന്ന് ആരാധകർ ആ​ഗ്രഹിക്കും. എന്തായാലും ടീം വിജയിച്ചല്ലോ. അതു തന്നെയാണ് എന്റെ സന്തോഷം'- ജഡേജ വ്യക്തമാക്കി. 

ചെന്നൈ വിജയത്തിന് ശേഷം മുൻ താരം മുരളി കാർത്തികിന്റെ ചോദ്യത്തിനായിരുന്നു ജഡേജയുടെ ഈ മറുപടി. ഇനിയുള്ള മത്സരങ്ങളിൽ നേരത്തെ ബാറ്റിങിന് ഇറങ്ങുമോ എന്നായിരുന്നു മുരളി കാർത്തികിന്റെ ചോദ്യം. നിലവിൽ ടീമിനായി താരം എട്ടാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. 

ഓൾറൗണ്ടറായ ജഡേജ ഡൽഹിക്കെതിരെ ബാറ്റിങിലും ബൗളിങിലും തിളങ്ങിയാണ് കളിയിലെ താരമായത്. 16 പന്തിൽ 21 റൺസാണ് താരം കണ്ടെത്തിയത്. നാല് ഓവർ എറിഞ്ഞ താരം 19 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റും വീഴ്ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT