ബംഗളൂരു: ഏകദിന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമായി തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ നാരായണ്‍ ജഗദീശന്‍. വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരായ മത്സരത്തില്‍ 144 പന്തില്‍ നിന്ന് 277 റണ്‍സാണ് ഇരുപത്തിയാറുകാരന്‍ അടിച്ചുകൂട്ടിയത്. 2002ല്‍ ഗ്ലാമോര്‍ഗിനെതിരെ അലി ബ്രൗണ്‍ നേടിയെ 268 റണ്‍സ് ഇതോടെ പഴങ്കഥയായി. ഈ മത്സരത്തോടെ ഒരു ഏകദിനത്തില്‍ 500 ലധികം റണ്‍സ് നേടുന്ന ടീം എന്ന അപൂര്‍വ നേട്ടവും തമിഴ്‌നാടിന് ലഭിച്ചു. 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് നേടിയ ഈ മത്സരത്തില്‍ പിറന്നത് നിരവധി റെക്കോഡുകള്‍.
അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ രോഹിത് ശര്‍മയാണ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 264 റണ്‍സാണ് രോഹിത് നേടിയത്.
114 പന്തില്‍ നിന്നാണ് ജഗദീശന്‍ 200 നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വുറിയും ഇതാണ്. നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ പൃഥ്വി ഷായായിരുന്നു. 2021ല്‍ പുതുച്ചേരിക്കെതിരെയായിരുന്നു ഷായുടെ നേട്ടം. ഏകദിന മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയായി ജഗദീശന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോഡ് ഓപ്പണിങ് കൂട്ടുകെട്ടും ഈ മത്സരത്തില്‍ പിറന്നു. സായി സുദര്‍ശനുമായി ജഗദീശന്‍ അടിച്ചുകൂട്ടിയത് 416 റണ്‍സാണ്.
കുമാര്‍ സംഗക്കാര, അല്‍വിറോ പീറ്റേഴ്‌സണ്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം തുടര്‍ച്ചയായി നാലു സെഞ്ച്വറികള്‍ എന്ന നേട്ടവും ജഗദീശനായി. ഹസാരെ ടൂര്‍ണമെന്റില്‍ ഹരിയാന, ഛത്തീസ്ഗഡ്, ആന്ധ്ര, ഗോവ എന്നിവയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates