Jamie Overton x
Sports

ചെന്നൈ സൂപ്പർ കിങ്സിന് വൻ അടി; വിശ്വസ്ത ഓൾ റൗണ്ടർ പരിക്കേറ്റ് പുറത്ത്! പേസ് ബൗളിങ് പ്രതിസന്ധിയിൽ

പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള 3 മത്സരങ്ങൾ നിർണായകമായി നിൽക്കെയാണ് പരിക്ക് വീണ്ടും ടീമിനെ ഉലയ്ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമായി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് വൻ അടി. സീസണിൽ ചെന്നൈ ബൗളർമാരിൽ സ്ഥിരത പുലർത്തിയ അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്റിങിലൂടെ ടീമിനു തുണയായ ഇം​ഗ്ലീഷ് ഓൾ റൗണ്ടർ ജാമി ഓവർടൻ പരിക്കേറ്റ് പുറത്ത്. തുടയെല്ലിനു പരിക്കേറ്റ താരത്തിനു സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. താരം ഇം​ഗ്ലണ്ടിലേക്ക് മടങ്ങുകയാണെന്നു ടീം സ്ഥിരീകരിച്ചു.

മികച്ച പേസർമാരില്ലാതെ പരുങ്ങിയ സിഎസ്കെയ്ക്ക് ജാമി ഓവർടന്റെ പേസ് ബൗളിങ് വലിയ തുണയായി മാറിയിരുന്നു. ബാറ്റിങിലും ഒപ്പം ഫീൽഡിങിലും താരം ​തിളങ്ങി. സീസണിൽ 10 മത്സരങ്ങൾ കളിച്ച താരം 14 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 136 റൺസും നേടി. ഓവർടൻ പുറത്തായതോടെ അവസാന 3 മത്സരങ്ങളിൽ ചെന്നൈ ബൗളിങ് വലിയ പ്രതിസന്ധിയിലായി.

2025ലെ മെ​ഗാ ലേലത്തിൽ ഒന്നരക്കോടിക്കാണ് ഓവർടനെ ചെന്നൈ സ്വന്തമാക്കിയത്. ഇതേ തുകയ്ക്ക് ഈ സീസണിൽ താരത്തെ നിലനിർത്തുകയും ചെയ്തു. സീസണിൽ ടീമിന്റെ വിശ്വസ്തനായി തുടരുന്നതിനിടെയാണ് പരിക്ക് വില്ലനായത്.

ഈ സീസണിൽ പരിക്ക് സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. മുൻ നായകൻ എംഎസ് ധോനി പരിക്കിനെ തുടർന്നു സീസണിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല. മികവിൽ നിൽക്കെയാണ് കൗമാര ഓപ്പണർ ആയുഷ് മാത്രെ പരിക്കേറ്റ് മടങ്ങിയത്. പേസർമാരായ ഖലീൽ അ​ഹമ്മദ്, രാമകൃഷ്ണ ഘോഷ് എന്നിവരും സീസൺ തുടങ്ങിയ ശേഷം പരിക്കേറ്റു മടങ്ങിയവരുടെ പട്ടികയിലുണ്ട്. ഓസ്ട്രേലിയൻ പേസർമാരായ നതാൻ എല്ലിസ്, സ്പെൻസർ ജോൺസൻ എന്നിവരും പരിക്കേറ്റ് പുറത്തായിരുന്നു. ഈ നീണ്ട പട്ടികയിലേക്കാണ് ഇപ്പോൾ ഓവർടനും എത്തിയത്.

പരിക്കേറ്റ രാമകൃഷ്ണ ഘോഷിനു പകരം ചെന്നൈ കർണാടക ഓൾ റൗണ്ടർ മക്നെയ്ൽ ഹാ‍ഡ്ലി നെറോനയെ ടീമിലെത്തിച്ചു. 11 മത്സരങ്ങളിൽ നിന്നു ആറ് ജയങ്ങളുമായി സിഎസ്കെ പോയിന്റ് പട്ടികയിൽ അഞ്ചാമതുണ്ട്. 12 പോയിന്റുള്ള അവർക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാൽ അനായാസം പ്ലേ ഓഫിലെത്താനുള്ള അവസരമുണ്ട്. നെറ്റ്റൺറേറ്റും അനുകൂലമാണ്.

Jamie Overton injury: Chennai Super Kings announced that the player is returning home to the UK from IPL IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

രാജ്യാതിര്‍ത്തിയിലെ ജനസംഖ്യാ മാറ്റം; ഉന്നതതല സമിതിക്ക് അമിത് ഷായുടെ നിര്‍ദേശം

'സൂപ്പർ ക്ലീനർ'! ബേക്കിങ് സോഡ ഉപയോ​ഗിച്ച് വീട് വൃത്തിയാക്കാം

87 പന്തിൽ 103 റൺസ്, വൈഭവിന്റെ അനിയനും സൂപ്പറാ! തൂക്കിയത് 20 ഫോറും ഒരു സിക്സും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 757 lottery result

SCROLL FOR NEXT