ക്രുനാല്‍ പാണ്ഡ്യാ/വീഡിയോ ദൃശ്യം 
Sports

വരവറിയിച്ചത് കരുത്ത് കാണിച്ച്, ക്രുനാല്‍ പാണ്ഡ്യയുടെ ബാറ്റൊടിച്ച് ജാമിസണിന്റെ അരങ്ങേറ്റം

15 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കിയ ജാമിസണിന്റെ പ്രകടനം ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെപ്പോക്ക്‌: 15 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കിയ ജാമിസണിന്റെ പ്രകടനം ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയിരുന്നു. ബിഗ് ഹിറ്റര്‍ ക്രുനാല്‍ പാണ്ഡ്യയുടെ ബാറ്റ് രണ്ടായി ഒടിച്ചാണ് ജാമിസണ്‍ ഐപിഎല്ലില്‍ തന്റെ വരവറിയിച്ചത്. 

ജാമിസണിന്റെ ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ ക്രുനാല്‍ പാണ്ഡ്യ ബൗണ്ടറി നേടി. പിന്നാലെ 30 യാര്‍ഡിനുള്ളില്‍ ആര്‍സിബിയുടെ മൂന്ന് ഫീല്‍ഡര്‍മാര്‍ ഉള്ളെന്ന് കണ്ടതോടെ ആ ഡെലിവറിയില്‍ നോബോള്‍ വിളിച്ചു.. അവിടെ മുംബൈക്ക് ലഭിച്ച ഫ്രീ ഹിറ്റില്‍ യോര്‍ക്കറുമായാണ് ജാമിസണ്‍ വന്നത്. 

ഇവിടെ കൂറ്റന്‍ ഷോട്ടിനായി ക്രുനാല്‍ ബാറ്റ് സ്വിങ് ചെയ്തു. എന്നാല്‍ ബാറ്റിന്റെ ഹാന്‍ഡില്‍ മാത്രം ക്രുനാലിന്റെ കയ്യിലിരുന്നു. ബാറ്റിന്റെ ബാക്കി ഭാഗം വിക്കറ്റിന് പിന്നിലേക്ക് പോയി. ഒടിഞ്ഞ ഭാഗം സ്റ്റംപില്‍ വീഴാതിരുന്നതിനാല്‍ ക്രുനാല്‍ രക്ഷപെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍