ജപ്പാന്‍ താരങ്ങളുടെ ആഹ്ലാദം/ ട്വിറ്റര്‍ ചിത്രം 
Sports

ഓസ്‌ട്രേലിയയെ തകര്‍ത്തു; ജപ്പാന്‍ ലോകകപ്പിന് യോഗ്യത നേടി

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ജപ്പാന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ജപ്പാന്‍ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. ഏഷ്യന്‍ യോഗ്യതാമത്സരത്തില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ജപ്പാന്‍ പരാജയപ്പെടുത്തിയത്. 

പകരക്കാരനായി ഇറങ്ങിയ കവോറു മിറ്റോമയുടെ ഇരട്ട ഗോളുകളാണ് ജപ്പാന് ലോകകപ്പിലേക്കുള്ള വഴിയൊരുക്കിയത്. 89-ാം മിനിറ്റില്‍ പകരക്കാരനായി വന്ന മിറ്റോമ 89-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും ഗോള്‍ നേടി ടീമിന്റെ വിജയശില്‍പ്പിയായി. 

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ജപ്പാന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. 1998ന് ശേഷം ജപ്പാന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നേടുന്ന ആദ്യ വിജയമാണിത്. ജപ്പാന്റെ തുടര്‍ച്ചയായ ഏഴാം ലോകകപ്പ് പ്രവേശനമാണിത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT