ഇംഗ്ലീഷ് ആരാധകന്‍ ജാര്‍വോ ഗ്രൗണ്ട് കയ്യടക്കിയപ്പോള്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

രോഹിത്ത് ഔട്ടായതോടെ 'ജാര്‍വോ 69' ക്രീസില്‍; ഇത്തവണ വരവ് ബാറ്റിങ്ങിന് ഒരുങ്ങി 

രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെയാണ് ബാറ്റ് ചെയ്യാനായി ജാര്‍വോ ക്രീസിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലീഡ്‌സ്: ലോഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിന് പിന്നാല ലീഡ്‌സിലും ഗ്രൗണ്ട് കയ്യടക്കി ഇംഗ്ലീഷ് ആരാധകന്‍ ഡാനിയല്‍ ജാര്‍വിസ്. ഇത്തവണ ബാറ്റിങ്ങിന് തയ്യാറായിട്ടായിരുന്നു ജാര്‍വോ 69ന്റെ വരവ്. 

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെയാണ് ബാറ്റ് ചെയ്യാനായി ജാര്‍വോ ക്രീസിലേക്ക് എത്തിയത്. ഹെല്‍മറ്റും ഗ്ലൗസും പാഡുമെല്ലാം ധരിച്ച് ജാര്‍വോ ക്രീസിലേക്ക് എത്തി. 

പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ ഗ്രൗണ്ടില്‍ നിന്ന് ബലപ്രയോഗത്തിലൂടെ മാറ്റിയത്. ലോഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിന് ഇടയില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങവെ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക് എത്തിയത്. 

ജാര്‍വോയുടെ ക്രീസിലേക്കുള്ള വരവിനെ തമാശയാക്കി ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും ട്വിറ്ററില്‍ എത്തി. എന്നാല്‍ കളിക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ജാര്‍വോയെ സ്‌റ്റേഡിയങ്ങളില്‍ വിലക്കണം എന്ന ആവശ്യവും ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT