Jason Gillespie Joins Hyderabad Kingsmen as PSL 2026 Head Coach. @sarkarstix
Sports

'നിർബന്ധിക്കണ്ടാ, എനിക്ക് താല്പര്യമില്ല'; പിഎസ്എൽ തുടങ്ങും മുൻപേ ഉടക്കി ഗില്ലസ്പി (വിഡിയോ)

മുൻപ് പാക് ദേശീയ ടീമിന്റെ കോച്ച് ആയിരുന്ന സമയത്ത് പിസിബിയും ഗില്ലസ്പിയും തമ്മിൽ വലിയ തർക്കങ്ങളാണ് ഉണ്ടായിരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ ഭാഗമാകാൻ മുൻ ഓസ്‌ട്രേലിയൻ താരം ജാസന്‍ ഗില്ലസ്പി. ഹൈദരാബാദ് കിങ്സ്മെൻ എന്ന ക്ലബ്ബിന്റെ ഹെഡ് കോച്ച് ആയാണ് താരം പാകിസ്ഥാനിൽ എത്തിയത്. മുൻപ് പാക് ദേശീയ ടീമിന്റെ കോച്ച് ആയിരുന്ന സമയത്ത് പിസിബിയും ഗില്ലസ്പിയും തമ്മിൽ വലിയ തർക്കങ്ങളാണ് ഉണ്ടായിരുന്നത്. വിവാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധയോടെയാണ് ഇപ്പോൾ ഗില്ലസ്പിയുടെ പെരുമാറ്റം.

കഴിഞ്ഞ ദിവസം ടീമിന്റെ ഹോട്ടൽ റൂമിലെത്തിയ ഗില്ലസ്പിയോട് ക്ലബ്ബിന്റെ ഡിജിറ്റൽ ടീം ഒരു വിഡിയോ ചെയ്യാനായി ഗ്രൗണ്ട് ഫ്ലോറിലേക്ക് ക്ഷണിച്ചു.

“ഞാൻ താഴേക്ക് വരുന്നില്ല. എനിക്ക് ചെയ്യാൻ നിരവധി ജോലികളുണ്ട്. സ്വീകരണ വിഡിയോ ചെയ്യാൻ എനിക്ക് താൽപര്യമില്ല'' ഗില്ലസ്പി പറഞ്ഞു. ഗില്ലസ്പി പറഞ്ഞ കാര്യങ്ങൾ ഡിജിറ്റൽ ടീം ഷൂട്ട് ചെയ്തിരുന്നു.

ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. പഴയ മോശപ്പെട്ട അനുഭവങ്ങൾ വീണ്ടും അവർത്തിക്കാതിരിക്കാൻ കരുതലോടെയാണ് ഗില്ലസ്പി പ്രതികരിച്ചത് എന്നാണ് ആരാധകരുടെ പക്ഷം.

''ഹൈദരാബാദിലെ കിങ്സ്മെൻ ടീമിന്റെ ഭാഗമാകുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് നിരവധി കാര്യങ്ങൾ മുന്നിലുണ്ട്, ടൂർണമെന്റ് തുടങ്ങാൻ കാത്തിരിക്കുകയാണ്'' ഗില്ലസ്പി പറഞ്ഞു.

മുൻപ്, പാക് ടെസ്റ്റ് ടീമിന്റെ പരിശീലകൻ ആയിരുന്നു ഗില്ലസ്പി. എന്നാൽ അന്നത്തെ സീനിയർ അസിസ്റ്റന്റ് കോച്ചിനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അതിവേഗം പുറത്താക്കിയിരുന്നു. മുഖ്യ കോച്ച് ആയിരുന്ന ഗില്ലസ്പിയോട് പോലും സംസാരിക്കാതെയാണ് അസിസ്റ്റന്റ് കോച്ചിനെ പുറത്താക്കിയത്. ഇതിനെത്തുടർന്ന് ബോർഡുമായുള്ള കരാർ ഗില്ലസ്പി അവസാനിപ്പിച്ച് മടങ്ങിയിരുന്നു.

Jason Gillespie Joins Hyderabad Kingsmen as PSL 2026 Head Coach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യൂ പോയിന്റ് കാണാനെത്തി; മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

'ദുരൂഹതയൊഴിഞ്ഞു'; ചാക്കോച്ചന്റെ 'ഒരു ദുരൂഹ സാഹചര്യത്തില്‍' നാളെ മുതല്‍ ഒടിടിയില്‍; എവിടെ കാണാം?

'ഇന്ധനം ലാഭിക്കണമെന്ന് മോദി'; 200 കാറുകളുടെ അകമ്പടിയോടെ വാഹന റാലി നടത്തി ബിജെപി നേതാവ്, വിഡിയോ

'സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നുവെങ്കില്‍ സിപിഎമ്മിന് ഈ പരാജയം സംഭവിക്കില്ലായിരുന്നു'; വിമര്‍ശനവുമായി എം മുകുന്ദന്‍- വിഡിയോ

SCROLL FOR NEXT