ഫോട്ടോ: ട്വിറ്റർ 
Sports

നീണ്ട 35 വര്‍ഷം, കപില്‍ ദേവിന് ശേഷം ഇതാദ്യം; ഇംഗ്ലണ്ടിനെതിരെ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും

35 വര്‍ഷത്തിന് ശേഷമാണ് ഒരു പേസ് ബൗളര്‍ ഇന്ത്യയെ നയിക്കുന്നതെന്ന സവിശേഷതയുമുണ്ട്

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. നായകന്‍ രോഹിത് ശര്‍മ്മ കോവിഡ് ബാധിതനായതിനെ തുടര്‍ന്നാണ് ബുംറയെ നായകനായി തെരഞ്ഞെടുത്തത്. കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പദവിയില്‍ എത്തുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് ജസ്പ്രീത് ബുംറ. 

35 വര്‍ഷത്തിന് ശേഷമാണ് ഒരു പേസ് ബൗളര്‍ ഇന്ത്യയെ നയിക്കുന്നതെന്ന സവിശേഷതയുമുണ്ട്. 1987 മാര്‍ച്ചില്‍ കപില്‍ ദേവ് ഇന്ത്യയെ നയിച്ചതിന് ശേഷം ഒരു പേസ് ബൗളര്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിട്ടില്ല. രോഹിത് ശര്‍മ്മയ്ക്ക് പകരം മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരം ജൂലൈ ഒന്നിന് ബര്‍മ്മിംഗ് ഹാമില്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ചുമത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. അഞ്ചാം മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിലുള്ളവര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിതരായതാണ് മത്സരം നീട്ടിവെക്കാന്‍ കാരണമായത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT