വീഡിയോ ദൃശ്യം 
Sports

തീ പാറും ബൗൺസർ, യോർക്കർ; നില തെറ്റി യശസ്വി ജയ്സ്വാൾ; വീര്യം കൂട്ടി 'ബും ബും ബുമ്ര' (വീഡിയോ)

11 മാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ കളിക്കാനിറങ്ങാനുള്ള ബുമ്രയുടെ തയ്യാറെടുപ്പിന്റെ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ഡബ്ലിൻ: അയർലൻഡിനെതിരായ പോരാട്ടത്തിലൂടെ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രിത് ബുമ്ര ഇടവേളയ്ക്കു ശേഷം കളിക്കാനിറങ്ങുകയാണ്. നായകനായാണ് താരത്തിന്റെ ടീമിലേക്കുള്ള മടങ്ങി വരവ്. കടുത്ത പുറംവേദനയെ തുടർന്നാണ് താരം ദീർഘ നാളായി ചികിത്സയും മറ്റുമായി ടീമിൽ നിന്നു വിട്ടുനിന്നത്. 

11 മാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ കളിക്കാനിറങ്ങാനുള്ള ബുമ്രയുടെ തയ്യാറെടുപ്പിന്റെ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു. തീപാറും യോർക്കറുകളുമായി തന്റെ പേസിനു ഇപ്പോൾ വീര്യം കൂടിയെന്നു പ്രകടനത്തിലൂടെ താരം അടിവരയിടുന്നു. ബിസിസിഐ പങ്കിട്ട ഇന്ത്യയുടെ പരിശീലന വീഡിയോ വൈറലായി മാറി.

താരം ഉജ്ജ്വല യോർക്കറുകളാണ് എറിയുന്നത്. ലൈനും ലെങ്തുമായി താരം മികച്ച പന്തുകൾ എറിഞ്ഞു. ഋതുരാജ് ​ഗെയ്‍ക‍്‍വാദ്, യശസ്വി ജയ്സ്വാൾ എന്നിവർക്കെതിരെ താരം തീ പാറും പന്തുകൾ തൊടുത്തു. അതിനിടെ യശസ്വിയെ യോർക്കറിൽ ബുമ്ര വീഴ്ത്തുന്നതും വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്. 

ഏഷ്യാ കപ്പ്, ലോകകപ്പ് പോരാട്ടങ്ങൾ മുന്നിൽ നിൽക്കെ ഇന്ത്യയുടെ പ്രധാന ശക്തിയായ ബുമ്രയുടെ തിരിച്ചു വരവ് വൻ പ്രതീക്ഷിയാണ് നൽകുന്നത്. നാളെയാണ് ഇന്ത്യ- അയർലൻഡ് ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം