ഫോട്ടോ: ട്വിറ്റർ 
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്; രണ്ടാം സ്വര്‍ണം ഉയര്‍ത്തി ഇന്ത്യ; ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ ജെറമി

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 300 കിലോ ഭാരം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് നേട്ടത്തോടെയാണ് താരത്തിന്റെ മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ തന്നെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഇന്ത്യയുടെ ജെറമി ലാല്‍റിന്നുംഗയാണ് സുവര്‍ണ നേട്ടം സമ്മാനിച്ചത്. 

67 കിലോ വിഭാഗത്തിലാണ് ജെറമി സ്വർണം സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 300 കിലോ ഭാരം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് നേട്ടത്തോടെയാണ് താരത്തിന്റെ മുന്നേറ്റം. യൂത്ത് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ താരം കൂടിയാണ് 19കാരനായ ജെറമി. 

നേരത്തെ ഇന്ത്യയുടെ മീരഭായ് ചാനുവും ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു. പിന്നാലെയാണ് ജെറമിയുടെ നേട്ടം. രണ്ട് സ്വര്‍ണം രണ്ട് വെള്ളി, ഒരു വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ നേട്ടം അഞ്ചില്‍ എത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍