കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന മത്സര്തതില്‍ നാലുവിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യയും ഒപ്പമെത്തി. ഇന്ത്യ ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലീഷ് നിര 44.1 ഓവറില്‍ ആറുവിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 99 റണ്‍സുമായി പുറത്താവാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി. വിരാട് കോഹ്ലി 65 റണ്‍സും ശ്രേയസ് അയ്യര്‍ 66 റണ്‍സും നേടി മികച്ച പ്രകടനം പുറത്തെടുത്തു. കോഹ്ലിയും അയ്യരും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ 170 കടത്തിയത്. രോഹിത് ശര്‍മ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 31 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ ഒരു റണ്‍സ് എടുത്ത് പുറത്തായി. മധ്യനിരയിലെ കൂട്ടതകര്‍ച്ചയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ഗസ് അറ്റ്കിന്‍സണും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 44.1 ഓവറില്‍ 235/6 എന്ന നിലയില്‍ വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 99 റണ്‍സ് നേടിയ ജോ റൂട്ടിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ലണ്ടനിലെ ലോര്‍ഡ്‌സില്‍ ജൂലൈ 19ന് നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates