പൊരുതി നിന്ന് കോഹ്‌ലിയും ശ്രേയസും ബുംറയും; ഇന്ത്യ 44 ഓവറില്‍ 233ല്‍ ഓള്‍ ഔട്ട്

രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 234 റണ്‍സ്
Shreyas Iyer batting
Shreyas Iyerx
Updated on
1 min read

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 44 ഓവറില്‍ ഓള്‍ ഔട്ടായി. 233 റണ്‍സാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലി, ടി20 നായകന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയെ രക്ഷിച്ചെടുത്തത്. ജസ്പ്രിത് ബുംറയാണ് സ്‌കോര്‍ 233ല്‍ എത്തിച്ചത്. താരം 13 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സുമായി പുറത്താകാതെ നിന്നു. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു.

ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. താരം 71 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 66 റണ്‍സെടുത്തു. മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലി 66 പന്തില്‍ 8 ഫോറുകള്‍ സഹിതം 65 റണ്‍സെടുത്തു. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47 പന്തില്‍ 26 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 31 റണ്‍സുമായി പുറത്തായി. വാലറ്റത്ത് ബുംറയൊഴികെ ആര്‍ക്കും കാര്യമായ സംഭവാന നല്‍കാന്‍ സാധിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയായി.

Shreyas Iyer batting
'ഇം​ഗ്ലണ്ട് പതാക' തെരുവിലിട്ട് 'കത്തിച്ചും തുപ്പിയും ചവിട്ടിത്തേച്ചും' അർജന്റീന ആരാധകരുടെ 'പേക്കൂത്ത്'; തീയാളും വിവാദം!

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. സാഖിബ് മഹ്മൂദ് 2 വിക്കറ്റെടുത്തു. സാം കറന്‍, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍. അനാരോഗ്യം കാരണം കെഎല്‍ രാഹുല്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇഷാന്‍ കിഷനാണ് പകരക്കാരന്‍. ഇംഗ്ലണ്ട് നിരയില്‍ ജോഷ് ടോംഗും ലിയാം ഡോവ്‌സനും പ്ലെയിങ് ഇലവനില്‍ ഇല്ല. ഗസ് അറ്റ്കിന്‍സ്, സാഖിബ് മഹമൂദ് എന്നിവരാണ് പകരം ടീമിലെത്തിയത്.

Shreyas Iyer batting
കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി; രോഹിത് 26ല്‍ പുറത്ത്
Shreyas Iyer batting
'അസാധാരണ' റെക്കോർഡിൽ മെസി! ​​'ഗോൾഡൻ ബൂട്ടിലും' മുന്നിൽ
Shreyas Iyer batting
'ടുക്കലിനെ പുറത്താക്കി, ഗ്വാർഡ‍ിയോളയെ കൊണ്ടുവരു'!
Summary

Virat Kohli Shreyas Iyer fifties : Jofra Archer began the collapse with the wickets of Axar Patel and Shivam Dube, which has resulted in India getting bowled out for 233 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com