John Cena x
Sports

'ഇനിയൊരു ജോൺ സീന ഉണ്ടാകില്ല!'; ഐതിഹാസിക റെസ്ലിങ് കരിയറിനു വിരാമം

അവസാന പോരാട്ടത്തില്‍ തോല്‍വിയോടെ റിങിനോട് വിട പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: ഡബ്ല്യുഡബ്ല്യുഇ അവരുടെ സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെ കുറിച്ചു- 'ദി ​ഗോട്ട്' (​ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം), 'ഇനിയൊരു ജോൺ സീന ഉണ്ടാകില്ല!'

ഐതിഹാസികമായ റെസ്ലിങ് കരിയറിനു വിരാമമിട്ട് ജോണ്‍ സീന. അവസാന മത്സരത്തില്‍ തോല്‍വിയോടെ റിങിനോട് വിട പറയാനായിരുന്നു ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരത്തിന്റെ യോഗം. വാഷിങ്ടന്‍ ഡിസിയില്‍ നടന്ന സാറ്റര്‍ഡേ നൈറ്റ്‌സ് മെയിന്‍ ഇവന്റ് പോരാട്ടത്തില്‍ ഗുന്തറാണ് സീനയെ വീഴ്ത്തിയത്.

സ്ലീപ്പര്‍ ഹോള്‍ഡിലൂടെ ഗുന്തര്‍ സീനയെ കീഴടങ്ങാന്‍ നിര്‍ബന്ധിച്ചതോടെയാണ് പോരാട്ടം അവസാനിച്ചത്. 17 തവണ ലോക ചാംപ്യനായ ഇതിഹാസത്തിന്റെ കരിയറില്‍ ആദ്യമായി റിങ് മധ്യത്തില്‍ ഒരു കീഴടങ്ങല്‍ എന്ന സവിശേഷതയും അവസാന പോരില്‍ കണ്ടു.

റോ, സ്മാക്ക്ഡൗണ്‍, എന്‍എക്‌സ്ടി താരങ്ങളും പുറത്തു നിന്നുള്ള പ്രമുഖരും പങ്കെടത്ത 16 പേരടങ്ങിയ ലാസ്റ്റ് ടൈം ഈ നൗ ടൂര്‍ണമെന്റിന്റെ അസാന മത്സരം കൂടിയായിരുന്നു ഇത്. ഫൈനലില്‍ എല്‍എ നൈറ്റിനെ വീഴ്ത്തിയാണ് ഗുന്തര്‍ സീനയുമായുള്ള മത്സരത്തിനു അവസരം സ്വന്തമാക്കിയത്.

2025ല്‍ സജീവ റെസ്ലര്‍ കരിയര്‍ അവസാനിപ്പിക്കുമെന്നു സീന നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി താരം വിടവാങ്ങല്‍ ടൂറും സംഘടിപ്പിച്ചിരുന്നു.

17 വട്ടം ലോക ചാംപ്യനായ, ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയ്മില്‍ വന്ന സീന 25 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിട്ടത്. 2000ത്തില്‍ റെസ്ലിങ് താരമായി കരിയര്‍ ആരംഭിച്ച സീന 2002ലാണ് ഡബ്ല്യുഡബ്ല്യുഇ കമ്പനിയുമായി കരാറിലെത്തുന്നത്.

ഡബ്ല്യുഡബ്ല്യുഇ കിരീടം 13 തവണയാണ് സീന നേടിയിട്ടുള്ളത്. ലോക ഹെവിവെയ്റ്റ് ചാംപ്യന്‍ഷിപ്പ് മൂന്ന് തവണയും റോയല്‍ റംബിള്‍ രണ്ട് തവണയും താരം നേടി. ചലച്ചിത്ര നടന്‍, റാപ്പ് സംഗീതജ്ഞന്‍ എന്നീ കരിയറുകളിലും താരം പയറ്റി. താരം ഒരു റാപ്പ് ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്.

John Cena's legendary WWE career has come to an end as he lost to Gunther via submission on Sunday, December 14.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി, വരുമാന വര്‍ധന; കുടുംബത്തില്‍ അഭിപ്രായവ്യത്യാസത്തിന് സാധ്യത

വയനാട്ടിലെ കടുവയെ തുരത്താൻ ശ്രമം, ഡെംബലെ 'ദ ബെസ്റ്റ്'; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി രണ്ടുമുതല്‍; വിര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു, വിശദാംശങ്ങള്‍

SCROLL FOR NEXT