ജൂഡ് ബെല്ലിങ്ഹാം/ ട്വിറ്റർ 
Sports

യൂറോപ്പിലെ മികച്ച യുവ താരം; ജൂഡ് ബെല്ലിങ്ഹാമിനു 'ഗോള്‍ഡന്‍ ബോയ്' പുരസ്‌കാരം

ബയേണ്‍ മ്യൂണിക്കിന്റെ ജമാല്‍ മുസിയാല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡെന്‍മാര്‍ക് താരം റാസ്മസ് ഹോജ്‌ലുന്‍ഡ്, ഇംഗ്ലണ്ട് താരം ചെല്‍സിയുടെ ലെവി കോള്‍വില്‍ എന്നിവരെയാണ് ബെല്ലിങ്ഹാം പിന്തള്ളിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിന്. യൂറോപ്പിലെ 21 വയസില്‍ താഴെയുള്ള ഏറ്റവും മികച്ച താരമായാണ് ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 

ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ യുവ മജീഷ്യന്‍ ജമാല്‍ മുസിയാല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡെന്‍മാര്‍ക് താരം റാസ്മസ് ഹോജ്‌ലുന്‍ഡ്, ഇംഗ്ലണ്ട് താരം തന്നെയായ ചെല്‍സിയുടെ ലെവി കോള്‍വില്‍ എന്നിവരെയാണ് ബെല്ലിങ്ഹാം പിന്തള്ളിയത്. 

ബൊറൂസിയ ഡോര്‍ഡ്മുണ്ടില്‍ നിന്ന് ഈ സീസണിലാണ് ബെല്ലിങ്ഹാം റയലിലേക്ക് കോടികളുടെ പണക്കിലുക്കവുമായി എത്തിയത്. സീസണില്‍ ടീമിനായി മിന്നും ഫോമിലാണ് ബെല്ലിങ്ഹാം കളിക്കുന്നത്. നിര്‍ണായക ഘട്ടത്തിലെല്ലാം റയലിനായി വല ചലിപ്പിച്ച ബെല്ലിങ്ഹാം 17 കളികളില്‍ നിന്നായി വലയിലാക്കിയത് 15 ഗോളുകള്‍. 

മാസങ്ങള്‍ക്കിടെ താരം സ്വന്തമാക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങില്‍ വച്ച് 21 വയസില്‍ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള കോപ ട്രോഫിയും ലഭിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT