ചിത്രങ്ങള്‍- ജൂലിയന്‍ അല്‍വാരസ് അത്ലറ്റിക്കോ മാ‍‍‍ഡ്രിഡ് ആസ്ഥാനത്ത് എക്സ്
Sports

അല്‍വാരസ് അത്‌ലറ്റിക്കോയില്‍

അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസ് സ്പാനിഷ് ലാ ലിഗ ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് അല്‍വാരസ് അത്‌ലറ്റിക്കോയില്‍ എത്തുന്നത്.

6 വര്‍ഷം

ആറ് വര്‍ഷത്തെ കരാറാണ് താരം സ്പാനിഷ് ക്ലബുമായി ഒപ്പു വച്ചത്. ഏതാണ്ട് 82 മില്ല്യണ്‍ പൗണ്ടിനാണ് താരം ലാ ലിഗ ക്ലബിലേക്ക് എത്തിയത്.

റിവര്‍പ്ലേറ്റ്, സിറ്റി, അത്ലറ്റിക്കോ

2022ലാണ് അല്‍വാരസ് റിവര്‍ പ്ലേറ്റില്‍ നിന്നു മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. ഇടയ്ക്ക് വീണ്ടും താരം ലോണില്‍ റിവര്‍ പ്ലേറ്റിനായി കളിച്ചു. പിന്നീട് സിറ്റിയില്‍ സ്ഥിരം സാന്നിധ്യം.

36 ഗോളുകള്‍

ടീമിനൊപ്പം 103 മത്സരങ്ങള്‍ കളിച്ചു. 36 ഗോളുകളും താരം നേടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, എഫ്എ കപ്പ്, സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍.

മൊററ്റയ്ക്ക് പകരം

താരത്തിന്‍റെ അത്ലറ്റിക്കോ ജേഴ്സി

സ്പാനിഷ് താരവും മുന്നേറ്റക്കാരനമായ ആല്‍വരോ മൊറാറ്റയ്ക്ക് പകരമാണ് അല്‍വാരസ് എത്തുന്നത്. മൊറാറ്റ ഇറ്റാലിയന്‍ സീരി എ ക്ലബ് എസി മിലാനിലേക്ക് ചേക്കേറിയതോടെ അത്‌ലറ്റിക്കോ പരിശീലകന്‍ ഡീഗോ സിമിയോണി പുതിയ സ്‌ട്രൈക്കറെ തിരയുകയായിരുന്നു. അതിനിടെയാണ് അല്‍വാരസിന്റെ വരവ്.

22ല്‍ ലോകകപ്പ്

മെസിക്കൊപ്പം

അര്‍ജന്റീനയ്‌ക്കൊപ്പം 2022ലെ ലോകകപ്പും ഈ വര്‍ഷം നേടിയ കോപ്പ അമേരിക്ക കിരീടവും. 22 വയസുള്ളപ്പോഴാണ് താരത്തിന്‍റെ ലോകകപ്പ് നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT