ഫോട്ടോ: ട്വിറ്റർ 
Sports

ജൂനിയര്‍ 7 ചുവന്ന ചെകുത്താന്മാര്‍ക്കൊപ്പം; വണ്ടര്‍ കിഡ്ഡിനൊപ്പം ക്രിസ്റ്റ്യാനോയുടെ മകനും

തങ്ങളുടെ പുതിയ സൈനിങ്ങായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിനെ അവതരിപ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തങ്ങളുടെ പുതിയ സൈനിങ്ങായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറിനെ അവതരിപ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഏഴാം നമ്പര്‍ ജേഴ്‌സിയാണ് റൊണാള്‍ഡോ ജൂനിയറിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നല്‍കിയത്. 

റൊണാള്‍ഡോ എന്ന് മാത്രമാണ് റൊണാള്‍ഡോ ജൂനിയറിന്റെ ജേഴ്‌സിയില്‍ എഴുതിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അണ്ടര്‍ 12 ടീമില്‍ കുട്ടി ക്രിസ്റ്റിയാനോ അംഗമാവും. ക്രിസ്റ്റിയാനോ യുവന്റ്‌സിലായിരുന്ന സമയം മകനും യുവന്റ്‌സിന്റെ യൂത്ത് ടീമില്‍ അംഗമായിരുന്നു. 

ഒരു വണ്ടര്‍ കിഡിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കി

തന്റെ ഒന്‍പതാം ജന്മദിനത്തിന് ശേഷം യുവന്റ്‌സില്‍ അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ ജൂനിയര്‍ ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. റൊണാള്‍ഡോ ജൂനിയറിനൊപ്പം ഒരു വണ്ടര്‍ കിഡിനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കി. റൊണാള്‍ഡോ ജൂനിയറിനൊപ്പം 10ാം നമ്പര്‍ ജേഴ്‌സിയുമായി നില്‍ക്കുന്ന ഗബ്രിയേല്‍ എന്ന 10 വയസുകാരനേയും കാണാം. ഗബ്രിയേലാണ് സൈനിങ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

ക്രിസ്റ്റ്യാനോയിലേക്ക് വരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കാര്യങ്ങള്‍ ശുഭമല്ല. തുടരെ അഞ്ച് മത്സരങ്ങളിലായി ഗോള്‍ വല കുലുക്കാതെയാണ് ക്രിസ്റ്റിയാനോയുടെ പോക്ക്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ നേടാനാവാത്തത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ സമയമാവുമ്പോഴേക്കും ക്രിസ്റ്റിയാനോ ഗോള്‍ സ്‌കോറിങ്ങിലേക്ക് മടങ്ങി എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT