ഫോട്ടോ: ട്വിറ്റർ 
Sports

ക്രിസ്റ്റ്യാനോ പോയതോടെ വീണ് യുവന്റ്‌സ്; ദുര്‍ബലരായ എംപോളിക്കെതിരേയും തോല്‍വി 

ക്രിസ്റ്റിയാനോയ്ക്ക് പകരം ഡിബാലയും ഫെഡെറിക്കുമാണ് യുവന്റ്‌സിന്റെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോ മടങ്ങിയതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ തോല്‍വിയിലേക്ക് വീണ് യുവന്റ്‌സ്. സീരി എയില്‍ ദുര്‍ബലരായ എംപോളിക്ക് മുന്‍പിലാണ് യുവന്റ്‌സ് വീണത്. 

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എംപോളിയയുടെ ജയം. 21ാം മിനിറ്റില്‍ എംപോളിയയുടെ ലിയോണാര്‍ഡോ മാന്‍ക്യൂസ് വല കുലുക്കിയപ്പോള്‍ മറുപടി ഗോള്‍ യുവന്റ്‌സില്‍ നിന്ന് എത്തിയില്ല. ക്രിസ്റ്റിയാനോയ്ക്ക് പകരം ഡിബാലയും ഫെഡെറിക്കുമാണ് യുവന്റ്‌സിന്റെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തത്. എന്നാല്‍ ഗോള്‍വല കുലുക്കാനായില്ല. 

സീസണില്‍ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ യുവന്റ്‌സിന് ഇതുവരെ ജയം പിടിക്കാനായിട്ടില്ല. ഇതോടെ സീരി എയില്‍ പോയിന്റ് പട്ടികയില്‍ യുവന്റ്‌സ് 13ാം സ്ഥാനത്താണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT