പോഗ്ബ/ ട്വിറ്റർ 
Sports

ഉത്തേജക മരുന്ന് ഉപയോ​ഗം​; പോള്‍ പോഗ്ബയ്ക്ക് സസ്‌പെന്‍ഷന്‍

ഇറ്റാലിയന്‍ സീരി സീസണിലെ ആദ്യ പോരില്‍ യുവന്റസ് ഉദിനീസയെ നേരിട്ടിരുന്നു. 3-0ത്തിനു യുവന്റസ് ജയിച്ച മത്സരത്തിനു പിന്നാലെയാണ് പരിശോധന നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് സസ്‌പെന്‍ഷന്‍. ഉത്തേജക മരുന്നു പരിശോധനയില്‍ ഫലം പോസിറ്റീവായതോടെയാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണലാണ് നടപടിയെടുത്തത്. 

ഇറ്റാലിയന്‍ സീരി സീസണിലെ ആദ്യ പോരില്‍ യുവന്റസ് ഉദിനീസയെ നേരിട്ടിരുന്നു. 3-0ത്തിനു യുവന്റസ് ജയിച്ച മത്സരത്തിനു പിന്നാലെയാണ് പരിശോധന നടന്നത്. താരത്തിന്റെ സാംപിളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി. 

മത്സരത്തില്‍ യുവന്റസിനായി താരം കളിച്ചിരുന്നില്ല. താരത്തെ പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്ത കാര്യം യുവന്റസ് സ്ഥിരീകരിച്ചു. തുടര്‍ നടപടികള്‍ പരിശോധനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം എടുക്കുമെന്നു ക്ലബ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT