ജ്യോതി യരാജി/ ട്വിറ്റർ 
Sports

ഇന്ത്യക്ക് മൂന്ന് സ്വര്‍ണം; ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ സുവര്‍ണ നേട്ടവുമായി മലയാളി താരം അബ്ദുല്ല; പൊന്‍ തിളക്കത്തില്‍  ജ്യോതി, അജയ് കുമാര്‍

13.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിയുടെ സ്വര്‍ണ നേട്ടം. 1500 മീറ്ററില്‍ മൂന്ന് മിനിറ്റ് 41.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജയ് സുവര്‍ണ താരമായത്

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും പുരുഷന്‍മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജും രണ്ടാം ദിനത്തില്‍ സുവര്‍ണ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായി.

16.92 മീറ്റര്‍ താണ്ടിയാണ് അബ്ദുല്ല സ്വര്‍ണം സ്വന്തമാക്കിയത്. 13.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിയുടെ സ്വര്‍ണ നേട്ടം. 1500 മീറ്ററില്‍ മൂന്ന് മിനിറ്റ് 41.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജയ് സുവര്‍ണ താരമായത്. 

രണ്ടാം ദിനമായ ഇന്ന് രണ്ട് സ്വര്‍ണത്തിനു പുറമെ ഒരു വെങ്കലവും ഇന്ത്യ നേടി. വനിതകളുടെ 400 മീറ്ററില്‍ 53.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഐശ്വര്യ മിശ്രയാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്. 

നേരത്തെ വെങ്കല മെഡലോടെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ കുതിപ്പു തുടങ്ങിയത്. പുരുഷന്‍മാരുടെ 10000 മീറ്ററില്‍ ഇന്ത്യയുടെ അഭിഷേക് പാലാണ് വെങ്കലം നേടിയത്. 29 മിനുറ്റും 33.26 സെക്കന്‍ഡുമെടുത്താണ് താരം 10000 മീറ്റര്‍ ഫിനിഷ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കും'; മുന്‍ നിലപാടില്‍ 'യൂ ടേണ്‍' അടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സൗദി അരാംകോ റിഫൈനറിക്ക് നേരെ ആക്രമണം; രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടു, പ്ലാന്റ് അടച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 43 lottery result

അടിവസ്ത്രം മുതല്‍ എല്ലാം വാങ്ങിക്കൊടുത്തു; എന്നിട്ടും അവന്‍ എന്നെ ക്രൂരമായി തല്ലി, ചവിട്ടിച്ചതച്ചു; മുന്‍കാമുകനെതിരെ നടി അര്‍ച്ചന ഗൗതം

'ഞാന്‍ വലിയൊരു വിശ്വാസി'; ഡ്രസിങ് റൂമിലും മുട്ടുകുത്തി സഞ്ജു, വൈറലായി ദൃശ്യങ്ങള്‍

SCROLL FOR NEXT