ക​ഗിസോ റബാഡ എക്സ്
Sports

'നിരോധിത മരുന്ന്​ ഉപയോ​ഗിച്ചു, സോറി'- ഐപിഎല്ലിൽ നിന്നു മടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി റബാഡ

മെ​ഗാ ലേലത്തിൽ 10.75 കോടി മുടക്കി ഗുജറാത്ത് ടീമിലെത്തിച്ച താരം ഈ സീസണിൽ ആകെ കളിച്ചത് 2 മത്സരങ്ങൾ മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബർ​ഗ്: ഐപിഎല്ലിൽ ഈ സീസൺ തുടങ്ങി വെറും രണ്ട് മത്സരങ്ങൾ മാത്രം കളിച്ച് ​ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ ക​ഗിസോ റബാഡ നാട്ടിലേക്ക് മടങ്ങിപ്പോയത് ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊടുന്നനെ താരം മടങ്ങിയത്. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് 29കാരൻ.

നിരോധിത മരുന്ന് ഉപയോ​ഗിച്ചതിനു തനിക്കു താത്കാലിക വിലക്കു വന്നതിനാലാണ് പെട്ടെന്നു തന്നെ നാട്ടിലേക്ക് മടങ്ങിയതെന്നു റബാഡ വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് വിലക്കിനെക്കുറിച്ചുള്ള റബാഡയുടെ വെളിപ്പെടുത്തൽ.

ഫെബ്രുവരിയിൽ അരങ്ങേറിയ എസ്എ 20 ലീ​ഗിനിടെ നടത്തിയ പരിശോധനയിലാണ് താരം പരാജയപ്പെട്ടത്. ഏത് മരുന്നാണ് ഉപയോ​ഗിച്ചത് എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മെ​ഗാ ലേലത്തിൽ 10.75 കോടി മുടക്കിയാണ് ​ഗുജറാത്ത് താരത്തെ ടീമിലെത്തിച്ചത്.

ജൂണിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാനൊരുങ്ങുകയാണ്. ഈ പോരാട്ടത്തിലെ താരത്തിന്റെ പങ്കാളിത്തവും ഉറപ്പില്ല. ലോർഡ്സിലാണ് ഫൈനൽ പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു