കെയ്ൻ വില്ല്യംസൻ/ പിടിഐ 
Sports

1000 റണ്‍സ്! എലൈറ്റ് ക്ലബില്‍ മൂന്നാമനായി കെയ്ന്‍ വില്ല്യംസന്‍

ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലാണ് വില്ല്യംസനും ഇടംപിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നിര്‍ണായ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ പരിക്കു മാറി തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍ഡ്. പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ ബാറ്റിങിന് ഇറങ്ങിയ കെയ്ന്‍ വില്ല്യംസന്‍ ഒരു നേട്ടവും സ്വന്തമാക്കി. 

ലോകകപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലാണ് വില്ല്യംസനും ഇടംപിടിച്ചത്. പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ രണ്ടാമത് ക്രീസിലെത്തിയ വില്ല്യംസന്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. 

ലോകകപ്പില്‍ 1000 റണ്‍സോ അതിനു മുകളിലോ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ മാത്രം ന്യൂസിലന്‍ഡ് താരമെന്ന അപൂര്‍വ നേട്ടത്തിലാണ് നായകന്‍ എത്തിയത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായി സ്റ്റീഫന്‍ ഫ്‌ളെമിങ്, റോസ് ടെയ്‌ലര്‍ എന്നിവര്‍ക്കൊപ്പമാണ് എലൈറ്റ് ക്ലബില്‍ വില്ല്യംസനും എത്തിയത്. 25ാം മത്സരത്തിലാണ് താരത്തിന്റെ നാഴികക്കല്ല് പിന്നിട്ട പ്രകടനം.

ഫ്‌ളമിങ് 1075 റണ്‍സാണ് ലോകകപ്പുകളില്‍ നിന്നു അടിച്ചെടുത്തത്. ടെയ്‌ലര്‍ 1002 റണ്‍സും നേടി. വില്ല്യംസന്‍ കരിയറിലെ നാലാം ലോകകപ്പിനാണ് എത്തിയത്. 2011, 15, 19 ലോകകപ്പുകളിലും താരം കളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി