കെയ്ന്‍ വില്ല്യംസന്‍ ട്വിറ്റര്‍
Sports

വില്‍ യങുമായി കൂട്ടിയിടിച്ചു; 12 വര്‍ഷത്തിനു ശേഷം കെയ്ന്‍ വില്ല്യംസന്‍ റണ്ണൗട്ട്! (വീഡിയോ)

പൂജ്യത്തില്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്റര്‍, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസന്‍ റണ്ണൗട്ടായി. 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് താരം ടെസ്റ്റില്‍ റണ്ണൗട്ടാകുന്നത്! ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരത്തിന്റെ പുറത്താകല്‍. 2 പന്തില്‍ പൂജ്യം റണ്‍സുമായി വില്ല്യംസന്‍ മടങ്ങി.

താരം റണ്ണൗട്ടാകുന്നത് തന്നെ അപൂര്‍വം. അതും പൂജ്യത്തില്‍ പുറത്താകുന്നത് അതിലും അപൂര്‍വം.

വില്ല്യംസന്റെ പിഴവായിരുന്നില്ല റണ്ണൗട്ടില്‍ കലാശിച്ചത്. സഹ താരവുമായുണ്ടായ കൂട്ടിയിടിയാണ് താരത്തിന്റെ വിക്കറ്റ് പോകാന്‍ ഇടയാക്കിയത്. വില്‍ യങുമായാണ് താരം കൂട്ടിയിടിച്ചത്. ഇതോടെ വില്ല്യംസനു ക്രീസിലെത്താന്‍ സാധിച്ചില്ല. അതിനു മുന്‍പ് തന്നെ ഓസീസിന്‍റെ മര്‍നസ് ലബുഷെയ്ന്‍ താരത്തെ റണ്ണൗട്ടാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം പന്തില്‍ ഇന്നിങ്‌സിലെ തന്റെ ആദ്യ റണ്‍സ് നേടാനുള്ള ശ്രമത്തിനിടെയാണ് വില്ല്യംസന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ടു വില്ല്യംസന്‍ റണ്ണിനായി ഓടി. പന്ത് ശ്രദ്ധിച്ചു ഓട്ടം തുടങ്ങിയ വില്‍ യങും വില്ല്യംസനും ഒരേ ദിശയിലേക്ക് വന്നു. അതിനിടെ മിച്ചല്‍ സ്റ്റാര്‍ക്കും പെട്ടതോടെ വില്ല്യംസനു ഓട്ടം മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. അപ്പോഴേക്കും മര്‍നസ് ലബുഷെയ്ന്‍ ഓടിയെത്തി പന്ത് നേരിട്ടെറിഞ്ഞു വിക്കറ്റില്‍ കൊള്ളിക്കുകയും ചെയ്തു.

2012ല്‍ സിംബാബ്‌വെക്കെതിരായ പോരാട്ടത്തിലാണ് അവസാനമായി വില്ല്യംസന്‍ റണ്ണൗട്ടായത്. നാപിയര്‍ ടെസ്റ്റിലായിരുന്നു ഈ പുറത്താകല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും