കെയ്ന്‍ വില്ല്യംസന്‍ ട്വിറ്റര്‍
Sports

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

ടീമില്‍ സര്‍പ്രൈസ് താരങ്ങളില്ല, പരിചയ സമ്പത്തിനു മുന്‍ഗണന

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാച്ചത്. ട്രാവലിങ് റിസര്‍വായി ഒരു താരവും ഉള്‍പ്പെട്ടിട്ടുണ്ട്. കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും.

ടീം പ്രഖ്യാപനത്തില്‍ വലിയ അത്ഭുതങ്ങളില്ല. പതിവ് മുഖങ്ങള്‍ തന്നെയാണ് ടീമിലുള്ളത്. ഏകദിന ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ ഹീറോ രചിന്‍ രവീന്ദ്രയും ടീമിലുള്‍പ്പെട്ടു.

നിലവിലെ ഐപിഎല്ലില്‍ മിന്നും ഫോമില്‍ പന്തെറിയുന്ന ട്രെന്റ് ബോള്‍ട്ടും ടീമിലുണ്ട്. ബെന്‍ സീര്‍സാണ് ട്രാവലിങ് റിസര്‍വ് താരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷ ജൂണിലാണ് ലോകകപ്പ് പോരാട്ടം. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് പോരാട്ടം. ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് ലോ മാമാങ്കം.

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്ല്യംസന്‍ (ക്യാപ്റ്റന്‍), ഫിന്‍ അല്ലന്‍, ട്രെന്റ് ബോള്‍ട്ട്, മിഷേല്‍ ബ്രെയ്‌സ്‌വെല്‍, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി. ട്രാവലിങ് റിസര്‍വ്: ബെന്‍ സീര്‍സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം