മിറ്റോമയുടെ മുന്നേറ്റം എക്സ്
Sports

മിറ്റോമയുടെ സോളോ ഗോള്‍; 6 ദിവസത്തിനിടെ ബ്രൈറ്റനു മുന്നില്‍ 2 തവണ വീണ് ചെല്‍സി (വിഡിയോ)

എഫ്എ കപ്പിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചെല്‍സിക്കു തോല്‍വി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ദയനീയ തോല്‍വി. ബ്രൈറ്റന്‍ സ്വന്തം തട്ടകത്തില്‍ ചെല്‍സിയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് വീഴ്ത്തി. 6 ദിവസത്തിനിടെ തുടരെ രണ്ടാം വട്ടമാണ് ചെല്‍സി ബ്രൈറ്റനു മുന്നില്‍ മുട്ടുമടക്കുന്നത്. കഴിഞ്ഞ ദിവസം എഫ് എ കപ്പ് നാലാം റൗണ്ടിലും ബ്രൈറ്റന്‍ ചെല്‍സിയെ വീഴ്ത്തിയിരുന്നു.

കൗരു മിറ്റോമയുടെ ഗോളും യാന്‍കുബ മിന്റെയുടെ ഇരട്ട ഗോളുകളുമാണ് ബ്രൈറ്റന് ജയം അനായാസമാക്കിയത്. ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാന്‍ ചെല്‍സിക്ക് സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

കളി തുടങ്ങി 27ാം മിനിറ്റില്‍ തന്നെ ബ്രൈറ്റന്‍ മുന്നിലെത്തി. മിറ്റോമയുടെ സോളോ ഗോളാണ് ചെല്‍സിയെ ഞെട്ടിച്ചത്. സ്വന്തം പോസ്റ്റില്‍ നിന്നു ഗോള്‍ കീപ്പര്‍ ബാര്‍ട് വെര്‍ബ്രഗ്ഗന്‍ നീട്ടിയടിച്ച പന്ത് മുന്നോട്ടു ഓടി സ്വീകരിച്ച മിറ്റോമ ചെല്‍സി പ്രതിരോധത്തെ കബളിപ്പിച്ച് നെടുനീളന്‍ ഷോട്ടിലൂടെ വല ചലിപ്പിക്കുകയായിരുന്നു.

38ാം മിനിറ്റില്‍ മിന്റെ രണ്ടാം ഗോളും വലയിലാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-0ത്തിനു ബ്രൈറ്റന്‍ മുന്നിലായിരുന്നു.

രണ്ടാം പകുതിയില്‍ തിരിച്ചെത്താമെന്ന ചെല്‍സിയുടെ മോഹം ബ്രൈറ്റന്റെ പ്രതിരോധ പൂട്ടില്‍ തകര്‍ന്നു. 63ാം മിനിറ്റില്‍ മിന്റെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും ഉറപ്പാക്കി. വിജയവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

SCROLL FOR NEXT