മത്സരശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കര്‍ണാടക ക്രിക്കറ്റ് താരം കെ ഹൊയ്‌സാല  എക്‌സ്‌
Sports

മത്സരശേഷം ഹൃദയാഘാതം; കര്‍ണാടക ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ വീണുമരിച്ചു

മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങള്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമികശുശ്രൂഷ നല്‍കി. ഹൊയ്‌സാലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: ക്രിക്കറ്റ് മത്സരശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കര്‍ണാടക ക്രിക്കറ്റ് താരം കെ ഹൊയ്‌സാല മരിച്ചു. 34 വയസായിരുന്നു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്‌സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്.

ബംഗളൂരുവിലെ ആര്‍എസ്‌ഐ മൈതാനത്ത് തമിഴ്‌നാടിനെതിരെ കര്‍ണാടകയുടെ മത്സരം കഴിഞ്ഞ ശേഷമായിരുന്നു സംഭവം. വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ, താരം കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങള്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമികശുശ്രൂഷ നല്‍കി. ഹൊയ്‌സാലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ണാടകയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമായിരുന്നു ഹോയ്സാലയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. മത്സരത്തില്‍ 13 പന്തില്‍ 13 റണ്‍സെടുത്ത ഹൊയ്‌സാല ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. കര്‍ണാടക ടീമില്‍ അണ്ടര്‍ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്‌സാല. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി