മായങ്ക് അ​ഗർവാൾ/ ഫെയ്സ്ബുക്ക് 
Sports

മായങ്കിന് ഇരട്ട ശതകം; കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് ലീഡ്

17 ഫോറുകളും അഞ്ച് സിക്‌സും അടങ്ങുന്നതാണ് മായങ്കിന്റെ ഇരട്ട സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ ലീഡ് സ്വന്തമാക്കി കര്‍ണാടക. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെന്ന നിലയില്‍. ആദ്യ ഇന്നിങ്‌സില്‍ കേരളം 342 റണ്‍സിന് പുറത്തായി. നിലവില്‍ കര്‍ണാടകയ്ക്ക് 68 റണ്‍സ് ലീഡ്. 

ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ നേടിയ ഇരട്ട സെഞ്ച്വറിയാണ് കര്‍ണാടകയ്ക്ക് കരുത്തായത്. 360 പന്തുകള്‍ നേരിട്ട് മായങ്ക് 208 റണ്‍സെടുത്ത് പുറത്തായി. വൈശാഖ് ചന്ദ്രനാണ് താരത്തെ മടക്കിയത്. 17 ഫോറുകളും അഞ്ച് സിക്‌സും അടങ്ങുന്നതാണ് മായങ്കിന്റെ ഇരട്ട സെഞ്ച്വറി. 

എസ്.ജെ. നികിന്‍ ജോസ് (158 പന്തില്‍ 54) അര്‍ധ സെഞ്ച്വറി നേടി. ദേവ്ദത്ത് പടിക്കല്‍ 29 റണ്‍സുമായി മടങ്ങി. മനീഷ് പാണ്ഡെ ഗോള്‍ഡന്‍ ഡക്കായി. ഓപ്പണര്‍ സമര്‍ഥും പൂജ്യനായി മടങ്ങി. ശ്രേയസ് ഗോപാല്‍ 122 പന്തില്‍ 48 റണ്‍സുമായി പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ബിആര്‍ ശരത് (78 പന്തില്‍ 47) ശുഭംഗ് ഹെഗ്‌ഡെ (41 പന്തില്‍ എട്ട്) എന്നിവരാണ് ക്രീസില്‍.

കേരളത്തിനായി വൈശാഖ് ചന്ദ്രന്‍, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. എം.ഡി. നിധീഷ്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

നേരത്തെ സച്ചിന്‍ ബേബിയുടെ സെഞ്ച്വറിയുടെയും (141) ജലജ് സക്‌സേനയുടെ അര്‍ധ സെഞ്ച്വറിയുടെയും (57) ബലത്തിലാണ് കേരളം ഒന്നാം ഇന്നിങ്‌സില്‍ 342 റണ്‍സ് നേടിയത്. ഇന്നലെ ആറിന് 224 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളത്തിന് 118 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച വിക്കറ്റുകളും നഷ്ടമായി. 

സിജോമോന്‍ ജോസഫ് (24), എം.ഡി.നിധീഷ് (22), വൈശാഖ് ചന്ദ്രന്‍ (12) എന്നിവരും രണ്ടക്കം കടന്നു. 54 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ വി കൗശിക്കാണ് കര്‍ണാടക ബൗളര്‍മാരില്‍ തിളങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT