KCA Files Police Complaint Over Black Market Sale of India West Indies ODI Tickets at Higher Prices. @KeralaTourism
Sports

ഇന്ത്യ- വിൻഡീസ് മത്സരം; 'കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന', പരാതി നൽകി കെസിഎ

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർബി കൃഷ്ണയ്ക്കാണ് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ ഔദ്യോഗികമായി പരാതി കൈമാറിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റിൻഡീസ് ഒന്നാം ഏകദിന മത്സരത്തിന്റെ ടിക്കറ്റുകൾ സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർബി കൃഷ്ണയ്ക്കാണ് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പരാതി കൈമാറിയത്.

യഥാർത്ഥ വിലയേക്കാൾ ഉയർന്ന നിരക്കിൽ സമൂഹമാധ്യമങ്ങളിലൂടെ ചിലർ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെസിഎയുടെ നടപടി. അനധികൃത വിൽപ്പന ക്രിക്കറ്റ് ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം വ്യാജ ടിക്കറ്റുകൾ വ്യാപകമാകാൻ കാരണമാകുമെന്നും കെസിഎ നൽകിയ പരാതിയിൽ പറയുന്നു.

സെപ്റ്റംബർ 17ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്. കെസിഎയുടെ ഔദ്യോഗിക ടിക്കറ്റിങ് പങ്കാളിയായ ടിക്കറ്റ് ജീനി വഴി മാത്രം ലഭ്യമാക്കിയ ടിക്കറ്റുകൾ 12 മണിക്കൂറിനുള്ളിൽ പൂർണമായും വിറ്റുതീർന്നിരുന്നു.

വ്യാജ ടിക്കറ്റ് വിൽപ്പനയും കരിഞ്ചന്തയും തടയുന്നതിനായി കർശന നടപടി സ്വീകരിക്കണമെന്നും അനധികൃത വിൽപ്പനക്കാർക്കെതിരെ അടിയന്തര ഇടപെടൽ നടത്തണമെന്നും കെസിഎ ആവശ്യപ്പെട്ടു.

KCA Files Police Complaint Over Black Market Sale of India West Indies ODI Tickets at Higher Prices.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

'സിഗ്മ'യുടെ കഥ ആദ്യം പറഞ്ഞത് ദുല്‍ഖറിനോട്, അദ്ദേഹത്തിന് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു, പക്ഷെ...'; ജേസണ്‍ സഞ്ജയ് പറയുന്നു

ഉത്കണ്ഠയോടൊപ്പം കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ? വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങൾ

'സങ്കടമുള്ള ഒരു സീനിൽ, എനിക്ക് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല'; 'ഡിപ്രഷൻ സ്റ്റാർ' എന്ന വിളിയിൽ പ്രതികരിച്ച് നിഖില വിമൽ

ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി