KCL 2025 facebook
Sports

ആദ്യ കളി തന്നെ ത്രില്ലര്‍, നാടകീയം! കാലിക്കറ്റിനെ തകര്‍ത്ത് ആവേശ ജയം പിടിച്ച് ഏരീസ് കൊല്ലം

കേരള ക്രിക്കറ്റ് ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ വീഴ്ത്തി ഏരീസ് കൊല്ലം സെയിലേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ ത്രില്ലര്‍ ജയം പിടിച്ച് നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ്. വിജയ പരാജയങ്ങള്‍ മാറി മറിഞ്ഞ പോരില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു. ഒരു പന്ത് ശേഷിക്കെ ഒറ്റ വിക്കറ്റിന്റെ നാടകീയ വിജയമാണ് കൊല്ലം സ്വന്തമാക്കിയത്. രണ്ടാം സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോ സ്റ്റാര്‍സ് 18 ഓവറില്‍ 138 റണ്‍സില്‍ എല്ലാവരും പുറത്തായി. കൊല്ലം 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ്.

കാലിക്കറ്റ് ഉയര്‍ത്തിയ 139 റണ്‍സ് വിജയം ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്ലം ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കേ 14 റണ്‍സായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. പിന്നീട് 3 പന്തില്‍ 12 റണ്‍സെന്ന നിലയായി. പിന്നാലെയാണ് ബിജു നാരായണന്റെ അവസാന ഘട്ടത്തിലെ രണ്ട് തുടരന്‍ സിക്‌സുകള്‍. ഒരു പന്ത് ശേഷിക്കെ അവര്‍ ഒറ്റ വിക്കറ്റിനു ജയം പിടിച്ചു.

വത്സല്‍ ഗോവിന്ദാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. താരം 31 പന്തില്‍ 41 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 21 റണ്‍സ് കണ്ടെത്തി. ടീമിനെ ജയത്തിലെത്തിച്ച ബി നാരായണല്‍ 7 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 15 റണ്‍സെടുത്തു. ഏദന്‍ ടോം 10 റണ്‍സുമായി നാരായണനെ പിന്തുണച്ചു.

കാലിക്കറ്റിനായി അഖില്‍ സ്‌കറിയ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. എസ് മിഥുന്‍ 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ഇരുവരുടേയും ബൗളിങാണ് കൊല്ലത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിനായി 22 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം 54 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ് ടോപ് സ്‌കോറര്‍. 21 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 25 റണ്‍സെുടുത്ത മനു കൃഷ്ണന്‍ എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. കൊല്ലത്തിനായി ഷറഫുദ്ദീന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. താരം മൂന്നോവറില്‍ 16 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

KCL 2025: Aries Kollam Sailors won the match by one wicket with one ball remaining. Batting first in the opening match of the second season, Calicut GlobStars were all out for 138 runs in 18 overs. Kollam scored 139 runs for the loss of 9 wickets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT