കേരള ക്രിക്കറ്റ് ലീഗ്; ടീമുകളുടെ ഔദ്യോ​ഗിക അവതരണം നാളെ

ഭാഗ്യ ചിഹ്നങ്ങളുടെ പേര് പ്രഖ്യാപനവും സംഗീത നിശയും അരങ്ങേറും
Kerala Cricket League team launch
കെസിഎല്ലിന്റെ ഔദ്യോ​ഗിക ഭാ​ഗ്യചിഹ്നങ്ങൾ പുറത്തിറക്കിയപ്പോൾ (Kerala Cricket League 2025)
Updated on
1 min read

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ ഔദ്യോഗിക അവതരണം നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന വർണ്ണാഭമായ ചടങ്ങിൽ ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിക്കും. ആദ്യ സീസണിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം കൂടുതൽ മികവോടെയും ആവേശത്തോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്.

ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, കെസിഎൽ ട്രോഫിയോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തും. തുടര്‍ന്ന് കെസിഎല്ലിൻ്റെ ഭാഗ്യ ചിഹ്നങ്ങളുടെ പേരുകൾ പ്രഖ്യാപിക്കും.

Kerala Cricket League team launch
മെസി വരും ഉറപ്പായി! ഒപ്പം സുവരാസും, റോഡ്രിഗോ ഡി പോളും? 'കിക്കോഫ്' കൊല്‍ക്കത്തയില്‍

ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, തൃശൂർ ടൈറ്റൻസ്, അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളെ അവരുടെ ഔദ്യോഗിക ഗാനത്തിന്റെ അകമ്പടിയോടെ വേദിയിൽ പരിചയപ്പെടുത്തും.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പ്രശസ്ത ഗായകരായ വിധു പ്രതാപും അപർണ ബാലമുരളിയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത നിശയും അരങ്ങേറും.

Kerala Cricket League team launch
ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്ക്?; എഫ്‌സി ഗോവയും അല്‍ നസറും ഒരേ ഗ്രൂപ്പില്‍; പ്രതീക്ഷയില്‍ ആരാധകര്‍
Summary

Kerala Cricket League 2025: The official presentation of the teams will be held tomorrow at the Nishagandhi Auditorium in Thiruvananthapuram. All six teams in the league will be introduced at the colorful ceremony starting at 6 pm.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com