ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്ക്?; എഫ്‌സി ഗോവയും അല്‍ നസറും ഒരേ ഗ്രൂപ്പില്‍; പ്രതീക്ഷയില്‍ ആരാധകര്‍

എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ കളിക്കാനാണ് റൊണാള്‍ഡോ ഇന്ത്യയിലെത്തുക.
Cristiano Ronaldo
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Updated on
1 min read

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെത്തിയേക്കും. എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ കളിക്കാനാണ് റൊണാള്‍ഡോ ഇന്ത്യയിലെത്തുക. വെള്ളിയാഴ്ച മലേഷ്യയിലെ ക്വലാലംപുരില്‍ എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പില്‍ റൊണാള്‍ഡോയുടെ ക്ലബ്ബായ സൗദിയിലെ അല്‍ നസറും എഫ്സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെയാണിത്.

Cristiano Ronaldo
അഞ്ച് വര്‍ഷം മുമ്പ് ഇതേദിവസം; ധോനിയുടെ ആ പ്രഖ്യാപനം ഓര്‍ത്തെടുത്ത് ക്രിക്കറ്റ് ലോകം, ക്യാപ്റ്റന്‍ കൂളിന്റെ റെക്കോര്‍ഡുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍. അതിനാല്‍ തന്നെ എഫ്സി ഗോവയ്ക്കെതിരേ ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

Cristiano Ronaldo
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ചൊവ്വാഴ്ച, സഞ്ജുവും അഭിഷേകും ഓപ്പണിങ് ജോടി?, സൂര്യകുമാര്‍ നയിച്ചേക്കും, സാധ്യതകള്‍ ഇങ്ങനെ

ചാംപ്യന്‍സ് ലീഗിന്റെ പശ്ചിമമേഖലയിലെ 16 ടീമുകളെയാണ് നാലുഗ്രൂപ്പുകളായി തിരിക്കുന്നത്. ഇതില്‍ പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അല്‍ നസര്‍ പോട്ട് മൂന്നില്‍ ബഗാനും നാലില്‍ ഗോവയും. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ അല്‍ നസറും എഫ്സി ഗോവയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുകയായിരുന്നു.

Summary

Cristiano Ronaldo's Al Nassr have been drawn with FC Goa in Group D as the draw for the AFC Champions League Two 2025-26 took place in Kuala Lumpur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com