ബ്ലാസ്റ്റേഴ്സ്- മു​ഹമ്മദൻ എസ്‍സി പോരാട്ടം  എക്സ്
Sports

പോരാട്ട വീര്യം വറ്റിയിട്ടില്ല! കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചു വരവ്, തകര്‍പ്പന്‍ ജയം

മുഹമ്മദന്‍ എസ്‌സിയെ 3-0ത്തിനു വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരിച്ചു വരവിനു വലിയ ഊര്‍ജം നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പോരാട്ടത്തിന്റെ വിജയ വഴിയില്‍. കൊച്ചിയില്‍ പോരിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുഹമ്മദന്‍ എസ്‌സിയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്തു. ലീഗില്‍ ടീമിന്റെ നാലാം ജയമാണിത്.

തുടര്‍ തോല്‍വികളും കോച്ചിന്റെ പുറത്താകലും പിന്നാലെ ആരാധകരുടെ പ്രതിഷേധവും തുടങ്ങി നിരവധി പ്രതികൂല ഘടകങ്ങളുടെ വേവലാതിയില്‍ ഇറങ്ങിയ കൊമ്പന്‍മാര്‍ സ്വന്തം തട്ടകത്തില്‍ മിന്നും ജയം പിടിച്ച് തിരിച്ചെത്തുകയായിരുന്നു. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ 62ാം മിനിറ്റില്‍ മുഹമ്മദന്‍ താരം ഭാസ്‌കര്‍ റോയ് ദാനമായി നല്‍കിയ ഓണ്‍ ഗോള്‍ കളിയുടെ ഗതി തിരിച്ചു.

പിന്നീട് കടുത്ത ആക്രമണം അഴിച്ചു വിട്ട കേരള ടീം അവസാന പത്ത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി നേടി. 80ാം മിനിറ്റില്‍ നോഹ സദോയിയും 90ാം മിനിറ്റില്‍ അലക്‌സാന്ദ്ര കൊയേഫും ഗോളുകള്‍ നേടിയതോടെ ടീമിന്റെ ജയം പൂര്‍ണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ; അഴിമതിക്കെതിരെ നേപ്പാളിലെ ബലേൻ സർക്കാർ

വനിതാ സംവരണബില്ലിൽ ഇന്ന് വോട്ടെടുപ്പ്, ചെന്നിത്തല ഡൽഹിയിലേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു', യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ശ്രേയസ്സും പ്രഭ്സിമ്രാനും കസറി, മുംബൈ ഇന്ത്യൻസിനെ തകർത്തു, ഒന്നാമത്

SCROLL FOR NEXT