വീഡിയോ ദൃശ്യം 
Sports

'കേറി വാടാ മക്കളെ'; ഫറ്റോര്‍ഡയില്‍ മഞ്ഞക്കടല്‍ ഇരമ്പണം; ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് വുകോമനോവിച്ച്

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐഎസ്എല്‍ കിരീടം ബ്ലാസ്റ്റേഴ്‌സിന്റെ തൊട്ടരികില്‍ എത്തി നില്‍ക്കുന്നതിന്റെ ത്രില്ലിലാണ് ആരാധക

Author : സമകാലിക മലയാളം ഡെസ്ക്

വാസ്‌കോ: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐഎസ്എല്‍ കിരീടം ബ്ലാസ്റ്റേഴ്‌സിന്റെ തൊട്ടരികില്‍ എത്തി നില്‍ക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ഈ ത്രില്ല് കൂട്ടാന്‍ മഞ്ഞപ്പട കൂട്ടത്തെ ഗോവയിലേക്ക് ക്ഷണിക്കുകയാണ് ആശാന്‍. അതും സ്‌റ്റൈലായി തന്നെ...

ആരവങ്ങള്‍ ഒഴിഞ്ഞ ഗ്യാലറിയിലാണ് ഐഎസ്എല്‍ മത്സരങ്ങള്‍ സെമി വരെ നടന്നത്. എന്നാല്‍ ഫൈനലില്‍ കാണികളെ പ്രവേശിപ്പിക്കും. ഇതോടെ സ്‌റ്റേഡിയം മഞ്ഞക്കടലാക്കാന്‍ ഒരുങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. 

ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് കോച്ച് വുകോമനോവിച്ചിന്റെ വീഡിയോയാണ് ബ്ലാസ്‌റ്റേഴ്‌സ് പങ്കുവെക്കുന്നത്. നിങ്ങളെ ഗോവയിലേക്ക് ക്ഷണിക്കുന്നു. ഇവിടെ വന്ന് ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യൂ എന്നതിനൊപ്പം ഗോഡ്ഫാദര്‍ സിനിമയിലെ കേറി വാടാ മക്കളെ ഡയലോഗും വരുന്നു വുകോമനോവിച്ചില്‍ നിന്ന്...

മാര്‍ച്ച് 20ന് ഫറ്റോര്‍ഡയിലാണ് ഫൈനല്‍

മാര്‍ച്ച് 20ന് ഫറ്റോര്‍ഡയിലാണ് ഫൈനല്‍. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. 1-3ന്റെ ഗോള്‍ വ്യത്യാസത്തില്‍ നില്‍ക്കുന്ന ഹൈദരാബാദ് ഫൈനലിലേക്ക് കടക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ കൊല്‍ക്കത്തയെ ഫൈനലില്‍ കിട്ടണം എന്ന ആഗ്രഹം ആരാധകര്‍ക്കുണ്ട്. കഴിഞ്ഞ രണ്ട് വട്ടം ഫൈനലില്‍ എത്തിയപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത് അത്‌ലറ്റിക്കോ ആയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍