ഇവാന്‍ വുകോമനോവിച്ച് ആരാധകര്‍ക്കൊപ്പം 
Sports

ആവേശമായി ഇവാന്‍ കൊച്ചിയില്‍; ആരാധകര്‍ക്കൊപ്പം നൃത്തംവെച്ച് സന്തോഷപ്രകടനം( വീഡിയോ)

ആരാധകർക്കൊപ്പം സെൽഫികള്‍ക്കും പോസ് ചെയ്ത ശേഷമാണ് ഇവാൻ ഹോട്ടലിലേക്കു പോയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരാധകരെ ആവേശത്തിലാറാടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കൊച്ചിയിലെത്തി. ഇന്നു രാവിലെ കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവാന് ഗംഭീര വരവേല്‍പാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ നല്‍കിയത്. മഞ്ഞപ്പൂക്കളും പൊന്നാടയും നല്‍കി ആരാധകര്‍ ഇവാനെ വരവേറ്റു. 

2022-23 സീസണിന് മുന്നോടിയായിട്ടാണ്  ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് കൊച്ചിയിലെത്തിയത്. അതിരാവിലെ മുതൽ ഇവാനെ കാത്തു നിന്ന ആരാധകർ അദ്ദേഹത്തെ കണ്ടതോടെ ആവേശത്തിലായി. ആരാധകരുടെ ആവേശത്തിൽ പങ്കുചേർന്ന ഇവാൻ, ആരാധകർക്കൊപ്പം ചാന്റുകളുടെ ഭാഗമാകുകയും ചെയ്തു. സെൽഫികള്‍ക്കും പോസ് ചെയ്ത ശേഷമാണ് ഇവാൻ ഹോട്ടലിലേക്കു പോയത്.

ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം താരങ്ങളും ഇന്നും നാളെയുമായി കൊച്ചിയിലെത്തും. വിദേശ താരങ്ങളും കൊച്ചിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഉടന്‍ തന്നെ താരങ്ങൾ കൊച്ചിയില്‍ പരിശീലനമാരംഭിക്കും. യുഎഇയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ്‍ മത്സരങ്ങൾ നടക്കുക. കഴിഞ്ഞ ഐഎസ്എല്ലിൽ ഇവാൻരെ പരിശീലനത്തിന് കീഴിൽ ബ്ലാസ്റ്റേഴ്സ് ഫെനലിലെത്തിയിരുന്നു. ഡ്യുറൻഡ് കപ്പിലും ഇത്തവണ ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

'ഈ ലോകത്തെ ഏറ്റവും ശക്തനായ ജീവിയാണ് പാറ്റ; അതിനെ ഒരിക്കലും ബോംബിട്ട് തകർക്കാൻ പറ്റില്ല'

ഇന്ത്യയുടെ മെഡൽ മോഹങ്ങൾക്ക് വീണ്ടും അടി; തൂലിക മന്നിനും കോമൺവെൽത്ത് ​ഗെയിംസ് വിലക്ക്

'നിർഭാ​ഗ്യവതിയായി തോന്നുന്നു'; 'ജന നായകനി'ലെ സീനുകളെല്ലാം വെട്ടി, പൊട്ടിക്കരഞ്ഞ് നടി ആനന്ദി