Kerala Blasters vs Mumbai City ISL 2026: Goalless Draw in Kochi Opener X/ @KeralaBlasters
Sports

ഫിനിഷിങ്ങില്‍ പാളി; ആദ്യ ഹോം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

ആദ്യ സമനിലയോടെ നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മഞ്ഞക്കടലായി മാറി ആവേശം അലതല്ലിയെങ്കിലും, മുംബൈ സിറ്റി എഫ്‌സിക്കെതിരായ പോരാട്ടം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. ഇരുപകുതികളിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയമധുരം നിഷേധിച്ചത്. സീസണിലെ ആദ്യ സമനിലയോടെ നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് പോയിന്റുള്ള മുംബൈ എട്ടാം സ്ഥാനത്താണ്. 31ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

സ്റ്റേഡിയം നിറയെ ആരാധകരുടെ ആര്‍പ്പുവിളികളും ആവേശകരമായ ടിഫോയുമായാണ് മഞ്ഞപ്പട തങ്ങളുടെ പ്രിയ ടീമിനെ വരവേറ്റത്. മത്സരത്തിന്റെ തുടക്കം മുതല്‍ കളം നിറഞ്ഞു കളിച്ച ബ്ലാസ്റ്റേഴ്സ് നിരവധി ഗോള്‍മുഖങ്ങള്‍ സൃഷ്ടിച്ചു. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ത്തന്നെ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചു. മുഹമ്മദ് സനാന്റെ പാസില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ തൊടുത്ത ഹെഡര്‍ ലക്ഷ്യം കാണാതെ പോയി. പത്താം മിനിറ്റില്‍ ഹോര്‍മിപാമും പതിനെട്ടാം മിനിറ്റില്‍ മുഹമ്മദ് സനാനും തൊടുത്ത ഷോട്ടുകളും മുംബൈ ഗോള്‍മുഖത്ത് വിറയലുകള്‍ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ മുംബൈയും ചില കൗണ്ടര്‍ അറ്റാക്കുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഇരച്ചെത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങിന്റെ തകര്‍പ്പന്‍ സേവുകള്‍ ബ്ലാസ്റ്റേഴ്സിന് രക്ഷയാവുകയായിരുന്നു.

രണ്ടാം പകുതിയില്‍ കളിക്ക് വേഗത കൂട്ടാന്‍ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡ് മലയാളി താരം ശ്രീക്കുട്ടന്‍, ആന്ദ്രെ ഗ്രീന്‍, എബിന്‍ ദാസ് തുടങ്ങിയവരെ കളത്തിലിറക്കി. 62-ാം മിനിറ്റില്‍ ഫ്രെഡിയും കൊസോവിച്ചും നടത്തിയ മുന്നേറ്റങ്ങളും ഗോള്‍വല ചലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മുംബൈ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധവും അമരീന്ദറും ഉറച്ചുനിന്നു. 89-ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തുപോയ അഡ്രിയാന്‍ ലൂണയ്ക്ക് പകരം മലയാളി താരം വിബിന്‍ മോഹനന്‍ കളത്തിലിറങ്ങി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ കണ്ടെത്താന്‍ ടീമിനായില്ല.

ISL: Kerala Blasters Held to Goalless Draw by Mumbai City in Home Opener

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് കൂടരഞ്ഞിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

വനിത വിഭാഗവുമായുള്ള കൂടിക്കാഴ്‌ചയില്‍ സമ്മാനമായി വെള്ളിവിളക്കുകള്‍; ധനുഷ് രാഷ്ട്രീയത്തിലേക്ക്?

പോരാട്ടം കടുക്കും; രഞ്ജി ട്രോഫിയില്‍ കേരളം നാളെ ബംഗാളിനെ നേരിടും

4 വിക്കറ്റ് പിഴുത് വൈഷ്ണവി; സിംബാബ്‌വെയെ തകര്‍ത്തെറിഞ്ഞ് പരമ്പര സ്വന്തമാക്കി ഇന്ത്യ

'അര്‍ണബി'നെ നേരിടാന്‍ വന്‍ ഒരുക്കങ്ങള്‍; രണ്ട് ദിവസം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി; രാഷ്ട്രപതിയുടെ സന്ദര്‍ശനം മാറ്റി