ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍ 
Sports

ഗോവ വീണു; പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്; തുടർച്ചയായി രണ്ടാം തവണ

ഇന്ന് നടന്ന  ചെന്നൈയിൻ എഫ് സി- എഫ് സി ഗോവ മത്സരത്തിൽ ചെന്നൈ വിജയിച്ചതോടെയാണ് രണ്ട് കളികൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യ സൂപ്പർ ലീ​ഗിൽ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്ന് നടന്ന  ചെന്നൈയിൻ എഫ് സി- എഫ് സി ഗോവ മത്സരത്തിൽ ചെന്നൈ വിജയിച്ചതോടെയാണ് രണ്ട് കളികൾ ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചത്. 2-1നാണ് ​ഗോവയെ ചെന്നൈ തോൽപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കയറുന്നത്. 

പ്ലേ ഓഫ് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ഭീഷണിയായി ഉണ്ടായിരുന്നത് ​ഗോവയാണ്. ഗോവക്ക് നിലവിൽ 19 കളികളിൽ 27 പോയിന്റാണുള്ളത്. അവസാന കളിയിൽ വിജയം നേടിയാലും അവരുടെ പോയിന്റ് നേട്ടം 30 വരെയെ എത്തൂ. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾത്തന്നെ 31 പോയിന്റുകളുണ്ട്. ശേഷിക്കുന്ന രണ്ട് കളികളിൽ പരാജയപ്പെട്ടാലും മഞ്ഞപ്പടെ ചുരുങ്ങിയത് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ബ്ലാസ്റ്റേഴ്സിനൊപ്പം 31 പോയിന്റുകളുള്ള ബെം​ഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചു. 

ഈ സീസൺ മുതൽ പോയിന്റ് പട്ടികയിൽ ആദ്യ 6 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന‌ ടീമുകളാണ് പ്ലേ ഓഫിലേക്ക്‌യോഗ്യത നേടുന്നത്. കഴിഞ്ഞ സീസണിൽ ഉജ്ജ്വല കുതിപ്പ് നടത്തി പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഐ എസ് എൽ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലാംപ്ലേ ഓഫ് പ്രവേശനം കൂടിയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT