കേരള ബ്ലാസ്‌റ്റേഴ്‌സ് ഫയൽ
Sports

ഒന്നാമന്മാരെ വീഴ്ത്താന്‍..; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്‌സിക്കെതിരെ

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ് സിയെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഈ സീസണില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമായ ബംഗളൂരു, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

സ്വന്തം കാണികളുടെ മുന്നില്‍ ബംഗളൂരുവിന്റെ കരുത്തിനെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ-ഹെസൂസ് ഹിമെനെ-നോവ സദൂയി സഖ്യമാണ് മഞ്ഞപ്പടയുടെ കരുത്ത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ഇന്ന് കളിച്ചേക്കും.

2023 മാര്‍ച്ച് 3 ലെ വിവാദ പ്ലേ ഓഫ് പോരിലെ തോല്‍വിക്ക് പകരം വീട്ടുക എന്നതു കൂടി ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ട്. ഹോം ഗ്രൗണ്ടില്‍ ശക്തമായ തിരിച്ചടി നല്‍കാനാകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ. അഞ്ചു മത്സരങ്ങളില്‍ നാലു വിജയവും ഒരു സമനിലയുമായി 13 പോയിന്റാണ് ബംഗളൂരുവിനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!